കുറെ ഭ്രാന്തന്മാരുടെ ഇടയില്‍പ്പെട്ടുപോയ അവസ്ഥയിലായിരുന്നു ഞാന്‍, പലരും അറിഞ്ഞോ അറിഞ്ഞില്ലെന്ന് ഭാവിച്ചോ ശരീരത്തില്‍ സ്പര്‍ശിച്ചു, ശ്വേതമേനോന്‍ മനസുതുറക്കുന്നു

swethaaaaരണ്ടു വര്‍ഷം മുമ്പ് വലിയ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു കൊല്ലത്ത് കേരളപിറവി ദിനത്തില്‍ നടന്ന ജലോത്സവം. അന്ന് പരിപാടിയില്‍ മുഖ്യാതിഥിയായെത്തിയ നടി ശ്വേതമോനോനെ ജനപ്രതിനിധിമാരില്‍ ഒരാള്‍ സ്പര്‍ശിച്ചത് രാഷ്ട്രീയ, സാമൂഹികതലത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. രണ്ടുവര്‍ഷത്തിനിപ്പുറം അന്നു സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ശ്വേത മനസുതുറക്കുകയാണ്. ഒരു മലയാള പ്രസിദ്ധീകരണത്തിനു നല്കിയ അഭിമുഖത്തിലാണ് സംഭവദിവസത്തെ കാര്യങ്ങള്‍ അവര്‍ ഓര്‍ത്തെടുക്കുന്നത്.

ലോക്‌സഭ സ്പീക്കര്‍ മീരാകുമാര്‍ എത്തുമെന്നു പറഞ്ഞാണ് എന്നെ മുഖ്യാതിഥിയായി ക്ഷണിച്ചത്. ഉച്ചയ്ക്ക് രണ്ടോടെയാണ് ഞാന്‍ കൊല്ലത്തെത്തുന്നത്. മൂന്നേകാലിന് വേദിയിലെത്തി. മറ്റൊരു കാറില്‍ കലാഭവന്‍ മണിയുമെത്തി. വേദിയിലേക്ക് കയറുന്നിടത്തേക്ക് ഭയങ്കര തിരക്കായിരുന്നു. ആളുകളെ മാറ്റിനിര്‍ത്താന്‍ ആരുമില്ലായിരുന്നു. ഇതിനിടെ അറിഞ്ഞോ അറിയാത്തമട്ടിലോ പലരും ശരീരത്തില്‍ സ്പര്‍ശിച്ചു. ഒരു സ്ത്രീയെ ഒരു പുരുഷന്‍ തൊടുമ്പോള്‍ അവള്‍ക്കുമാത്രമേ ആ തൊടലിന്റെ അര്‍ത്ഥം മനസിലാകുകയുള്ളു. കുറെ ഭ്രാന്തന്മാരുടെ ഇടയില്‍പ്പെട്ടുപോയ അവസ്ഥയിലായിരുന്നു ഞാന്‍. എന്റെ സ്വഭാവത്തിന് ചാടിക്കേറി പ്രതികരിക്കുന്ന ആളായിരുന്നു ഞാന്‍. എന്നാല്‍ പരിപാടി അലങ്കോമാകാതിരിക്കാന്‍ ഞാന്‍ സംയമനം പാലിച്ചു. ഇതിനിടെ സംഘാടകരില്‍ പ്രധാനപ്പെട്ട ഒരാളുടെ പ്രവൃത്തികള്‍ വളരെ അരോചകമായിരുന്നു.

പിന്നീട് ഹോട്ടലിലെത്തിയപ്പോള്‍ ഒറ്റയ്ക്കിരുന്ന് ഒരുപാട് കരഞ്ഞു. അപ്പോള്‍ ഒരു ഫോട്ടോഗ്രാഫര്‍ വന്നു ചിത്രങ്ങള്‍ കാണിച്ചു. എന്നെ അപമാനിച്ച വ്യക്തിയെ ഞാന്‍ കാണിച്ചുകൊടുത്തു. പിന്നെ മാധ്യമങ്ങളുടെയും സദാചാര പോലീസിന്റെ കടന്നാക്രമണമായിരുന്നു. ഇതിനിടെ എന്നെ അപമാനിച്ചയാള്‍ നേരിട്ട് വിളിച്ച് ക്ഷമ ചോദിച്ചു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു.

Related posts