സിനിമയിൽ എത്തിയിട്ട് മുപ്പത് വർഷം; ജീവിതത്തെയും സിനിമയേയും ഗൗരവത്തോടെ കണ്ടത് രണ്ടാം വരവിലൂടെ; ഒ​ഴു​ക്കി​ന​നു​സ​രി​ച്ച് സ​ഞ്ച​രി​ച്ചെന്ന് ശ്വേത മേനോൻ

ഇ​നി​യും ന​ല്ല സി​നി​മ​ക​ള്‍ വ​ര​ട്ടെ എ​ന്നാ​ണ് ആ​ഗ്ര​ഹം സി​നി​മ​യ്ക്കുവേ​ണ്ടി​യു​ള്ള ഏ​റ്റ​വും ന​ല്ല സ​മ​ര​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നുപോ​കു​ന്ന​ത്. ന​ല്ല സി​നി​മ​ക​ള്‍ ഉ​ണ്ടാ​വു​ന്നു, എ​ല്ലാ സി​നി​മ​ക​ളു​ടെ​യും മി​ക​ച്ച പ്ര​മേ​യം.

എ​ല്ലാ അ​ഭി​നേ​താ​ക്ക​ള്‍​ക്കും ഏ​റ്റ​വും മി​ക​ച്ച സ​മ​യം. അ​തി​ല്‍ അ​ദ്ഭു​ത​വും ആ​കാം​ക്ഷയും ഉ​ണ്ട്. സി​നി​മ​യി​ല്‍ താ​നെ​ത്തി​യി​ട്ട് മു​പ്പ​തു വ​ര്‍​ഷം പി​ന്നി​ട്ടു എ​ന്നു പ​റ​യു​മ്പോ​ള്‍ മാ​ത്ര​മാ​ണ് എ​നി​ക്ക് ഓ​ര്‍​മവ​രു​ന്ന​ത്.

ഇ​ന്ന​ലെ സി​നി​മാ ജീ​വി​തം തു​ട​ങ്ങി എ​ന്ന തോ​ന്ന​ലാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഒ​ന്നും പ്ര​തീ​ക്ഷി​ക്കാ​തെ​യാ​ണ് വ​ന്ന​ത്. സി​നി​മ എ​ന്‍റെ തൊ​ഴി​ല്‍ മേ​ഖ​ല ആ​കു​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​ല്ല.

അ​തി​നെ ഗൗ​ര​വ​മാ​യി കാ​ണു​ക​യോ സ​മീ​പി​ക്കു​കയോ ചെ​യ്യാ​തെ സി​നി​മ​യി​ലൂ​ടെ മു​ന്നോ​ട്ടുപോ​യി. ഒ​ഴു​ക്കി​ന​നു​സ​രി​ച്ച് സ​ഞ്ച​രി​ച്ചു.

സി​നി​മ​യെ ഗൗ​ര​വ​മാ​യി ക​ണ്ടു​തു​ട​ങ്ങി​യ​ത് എ​ന്‍റെ ര​ണ്ടാ​മ​ത്തെ വ​ര​വി​ലാ​ണ്. ജീ​വി​ത​ത്തെപ്പോ​ലും അ​പ്പോ​ഴാ​ണ് ഗൗ​ര​വ​മാ​യി ക​ണ്ടുതു​ട​ങ്ങു​ന്ന​ത്.

എ​ല്ലാ​ത്തി​നും മാ​റ്റം വ​രു​ത്തി​യ​ത് ആ ​വ​ര​വാ​യി​രു​ന്നു. പ​ര​ദേ​ശി എ​ന്ന സി​നി​മ വ​ന്ന​തു മു​ത​ലാ​ണ് ഇ​ങ്ങ​നെ​യും ക​ഥാ​പാ​ത്രം ചെ​യ്യാ​മ​ല്ലോ എ​ന്ന തോ​ന്ന​ല്‍ എ​നി​ക്കു​ണ്ടാ​കു​ന്ന​ത്. -ശ്വേ​താ മേ​നോ​ൻ

Related posts

Leave a Comment