ഏറെ നാളുകള്‍ക്കു ശേഷം ശ്വേതാ മേനോന് അഭിനയിച്ച ‘പള്ളിമണി’ എന്ന മലയാള ചിത്രം അടുത്തിടെയാണ് റിലീസ് ചെയ്തത്. ഹൊറര്‍ മൂഡിലെ ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്.
വളരെ വര്‍ഷങ്ങളായി മോഡലിംഗ്, അഭിനയം, അവതരണ മേഖലകളില്‍ പ്രാവീണ്യം നേടിയ താരമാണ് ശ്വേത. മലയാളത്തില്‍ നിന്നുമുള്ള ആദ്യകാല വനിതാ സൂപ്പര്‍ മോഡലുകളില്‍ ഒരാള്‍ കൂടിയാണ് താരം
പള്ളിമണിക്ക് ശേഷവും ശ്വേതാ മേനോന് ചില ചിത്രങ്ങളില്‍ വേഷമിടുകയും, മറ്റു ചില ചിത്രങ്ങള്‍ പ്രഖ്യാപിക്കുകയുമുണ്ടായി.
കുറച്ചു നാളുകള്‍ക്കു മുന്‍പായി ശ്വേതാ മേനോന് നല്കിയ ഒരു അഭിമുഖത്തിലെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്
സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്നും മറ്റും പലരും പലപ്പോഴായി ചെയ്യുന്ന ഒരു കാര്യമാണ് ശ്വേതാ മേനോന് തന്റെ കാര്യത്തിലും സംഭവിച്ചു എന്ന് വെളിപ്പെടുത്തിയത്.
ഹോട്ടലില്‍ മുറിയെടുത്താല്‍ വാഷ്റൂമുകളില്‍ കാണുന്ന ആ വസ്തുക്കള്‍ പലര്‍ക്കും കൗതുകമുണര്‍ത്തുന്നതാണ്
പണ്ടുകാലങ്ങളില്‍ മുന്തിയ ഹോട്ടലുകളിലെ റൂമില്‍ നിന്നും ഷാംപൂ, കണ്ടീഷണര്‍, ക്രീം എന്നിവ പോരാന്‍ നേരം താന്‍ കയ്യിലെടുത്തിരുന്നു എന്ന് ശ്വേത.
ഇതിനും കൂടി ചേര്‍ത്താണ് റൂം വാടക നല്‍കുന്നത് എന്ന് ഒരു അഭിമുഖത്തില്‍ ശ്വേതയുടെ രസകരമായ വെളിപ്പെടുത്തല്‍
‘ഞാന്‍ കട്ടില്ലെങ്കില്‍ ആ ഹോട്ടലിലെ സാധനങ്ങള്‍ നല്ലതല്ലെന്ന് കരുതിക്കോ’ എന്ന് ശ്വേത തമാശ രൂപേണ പറഞ്ഞു. പലപ്പോഴും നല്ല സാധനങ്ങള്‍ തന്നെയാവും ഈ ഹോട്ടലുകളില്‍ ഉണ്ടാവുക എന്ന് നടി
പള്ളിമണിക്ക് മുന്‍പ് ‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗമായ ബ്ലാക്ക് കോഫിയിലാണ് ശ്വേത അഭിനയിച്ചത്