അനശ്വരം എന്ന ഹിറ്റ് ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് ശ്വേത മേനോന്. ആദ്യകാലത്ത് മികച്ച സിനിമകളുടെ ഭാഗമായ ശ്വേത പിന്നീട് മുംബൈയ്ക്ക് വണ്ടികയറി. പിന്നീട് മോഡലിംഗില്‍ എത്തപ്പെട്ട ശ്വേത കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ച് ഏവരെയും ഞെട്ടിച്ചു. ഇതിനിടെ ബാല്യകാല സുഹൃത്തും കാമുകനുമായ ബോബി ഭോസ്ലയെ വിവാഹം കഴിച്ചെങ്കിലും അത് അധികകാലം നീണ്ടില്ല. ആദ്യ വിവാഹം തകരാനുള്ള കാരണങ്ങളെക്കുറിച്ച് നടി പറയുന്നത് ഇങ്ങനെ…
ബോബിയുടെ വീട്ടിലെ സ്വാതന്ത്ര്യമില്ലായ്മയാണ് വിവാഹമോചനത്തിന് വഴിതെളിച്ചതെന്ന് ശ്വേത പറയുന്നു. പ്രണയത്തകര്‍ച്ചയില്‍ ആശ്വാസവുമായി വന്ന ബോബിയുമായി ശ്വേത സൗഹൃദത്തിലാകുകയും വളരെ പെട്ടന്ന് ഇയാളുമായി പ്രണയത്തിലാവുകയും ചെയ്തു. അങ്ങനെയാണ് ബോബിയുമായി ശ്വേതയുടെ വിവാഹം നടക്കുന്നത്. ബോബി ഭോസ്ലെയും ശ്വേതയും നല്ല സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദം പിന്നീടു പ്രണയമായി വളര്‍ന്നു. ആ ബന്ധം പിന്നീട് വിവാഹത്തില്‍ ചെന്നെത്തി. പക്ഷേ നല്ലൊരു കുടുംബ ജീവിതം സ്വപ്നം കണ്ട ശ്വേതമേനോന്റെ ജീവിതം ഒരു കടുത്ത ഇരുട്ടിലേക്കാണ് ചെന്നുപെട്ടത്. ഗ്വളിയോര്‍ സിന്ധ്യ കുടുംബത്തില്‍ നിന്നുള്ള ഒരാളായിരുന്നു ബോബി ഭോസ്ലെ. തികച്ചും യാഥാസ്ഥിക കുടുംബക്കാര്. മുഖം ദുപ്പട്ടകൊണ്ട് മറച്ചു മാത്രമേ നടക്കാന്‍ പാടുള്ളു. അങ്ങനെയല്ലാതെ ആര്‍ക്കു മുന്‍പിലും വരാന്‍ പാടില്ലായിരുന്നു. വീട്ടില്‍ ആരെങ്കിലും വന്നാല്‍ അവരുടെ കാല് തൊട്ടു വണങ്ങണം. ഇങ്ങനെയൊക്കെയുള്ള അനാചാരങ്ങള്‍ ശ്വേതയെ തളര്‍ത്തി.
ഭര്‍ത്താവെന്ന നിലയില്‍ ബോബിക്ക് ശ്വേതയില്‍ യാതൊരു സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. ശ്വേതയെ നിയന്ത്രിച്ചിരുന്നത് ബോബിയുടെ മാതാപിതാക്കളായിരുന്നു. ഇവയ്ക്കെല്ലാം പുറമെ തന്റെ ബാങ്ക് ബാലന്‍സ് മുഴുവന്‍ ബോബിയുടെ കുടുംബം പിന്‍വലിപ്പിച്ചെന്നും ശ്വേത പറഞ്ഞു. ആയിടയ്ക്കാണ് ജോഷ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അമീര്‍ ഖാന് വിളിക്കുന്നത്. എന്നാല്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ ബോബി സമ്മതിച്ചില്ല. ഇതോടെ ബോബിയുമായുള്ള ജീവിതം അവസാനിപ്പിച്ച് താന്‍ അയാളുടെ ജീവിതത്തില്‍ നിന്ന് പടിയിറങ്ങുകയായിരുന്നെന്നും ശ്വേത വ്യക്തമാക്കി.