രാ​ജി​ക്ക് ഒ​രേ​യൊ​രു കാ​ര​ണം;ഐസിസിയിൽ നിന്ന് ശ്വേത മേനോൻ രാജിവയ്ക്കാനുണ്ടായ കാരണം കേട്ടോ…


വി​ജ​യ് ബാ​ബു ഇ​ര​യു​ടെ പേ​ര് പ​റ​ഞ്ഞ​തു​കൊ​ണ്ടാ​ണ് ഐ​സി​സി പെ​ട്ടെന്ന് യോ​ഗം ചേ​ര്‍​ന്ന​ത്. സ്റ്റെ​പ് ഡൗ​ണ്‍ ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ക്കാ​ര്യം എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​ക്ക് ന​ല്‍​കി. എ​സ്‌​കി​ക്യൂട്ടീ​വ് ക​മ്മി​റ്റി​യാ​ണ് തീ​രു​മാ​നി​ച്ച​ത്.

എ​ന്‍റെ രാ​ജി​ക്ക് ഒ​രേ​യൊ​രു കാ​ര​ണ​മേ​യു​ള്ളൂ. പ്ര​സ് മീ​റ്റി​ല്‍ ഐ​സി​സി നി​ര്‍​ദേ​ശ​പ്ര​കാ​ര​മെ​ന്ന വാ​ക്ക് ഇ​ടാ​ത്ത​ത്‌ കൊ​ണ്ടാ​ണ് ഞാ​ന്‍ രാ​ജി​വെ​ച്ച​ത്.

‘അ​മ്മ’​ക്ക് ഐ​സി​സി വേ​ണ്ട എ​ന്ന് തോ​ന്നി. അ​പ്പോ​ള്‍ രാ​ജി​വെ​ച്ചു. പി​ന്നെ​ന്തി​നാ​ണി​ത്. ത​ല​പ്പ​ത്ത് നി​ല്‍​ക്കു​ന്ന​യാ​ളാ​ണ്. ഇ​ങ്ങ​നെ​യൊ​രു ആ​രോ​പ​ണം വ​രു​മ്പോ​ള്‍ മാ​റി​നി​ല്‍​ക്ക​ണ​മെ​ന്നാ​ണ് എ​ന്‍റെ കാ​ഴ്ച​പ്പാ​ട്.

അ​ങ്ങ​നെ​യാ​ണ് പ​ഠി​ച്ച​തും. അ​ത്ര​മാ​ത്രം. കൂ​ട്ടാ​യ ഒ​രു തീ​രു​മാ​ന​മാ​യി​രു​ന്നു. ഇ​ങ്ങ​നെ​യൊ​രു സ്ഥാ​ന​ത്ത് ഐ​സി​സി​യു​ടെ നി​ല​വാ​രം ഇ​ല്ലെ​ങ്കി​ല്‍ മാ​റി നി​ല്‍​ക്കു​ന്ന​താ​ണ് ന​ല്ല​ത്.

പ്ര​സ് നോ​ട്ടീ​സി​ല്‍ എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ പേ​രി​ട്ടു. ഐ​സി​സി​യു​ടെ പേ​ര് ഇ​ട്ടി​ല്ല. അ​തു​കൊ​ണ്ട് ഞാ​ന്‍ രാ​ജി വ​ച്ചു.
-ശ്വേ​ത മേ​നോ​ൻ

Related posts

Leave a Comment