മലയാളികളുടെ പ്രിയതാരമാണ് ശ്വേതാ മേനോൻ. മമ്മൂട്ടിയുടെ നായികയായി അനശ്വരം എന്ന മലയാള സിനിമയില്‍ അഭിനയിച്ച് കൊണ്ടാണ് ശ്വേത മേനോന് ശ്രദ്ധേയാവുന്നത്. എന്നാല്‍ അതിനും മുന്‍പ് കാമസൂത്രയുടെ പരസ്യത്തിലഭിനയിച്ച് ഇന്ത്യയിലാകെ തരംഗമായി മാറിയിരുന്നു താരം.
ബിക്കിനി വേഷത്തിലും അല്ലാതെയുമായി ഗ്ലാമറസ് ലുക്കിലൊക്കെ അഭിനയിക്കാന്‍ തീരെ മടിയില്ലെന്ന് ശ്വേത പലപ്പോഴും പറയാറുണ്ട്. ഇനിയും അത്തരം അവസരങ്ങള്‍ വന്നാല്‍ തനിക്ക് മടിയില്ലെന്നാണ് നടി പറയുകയാണ് താരം. ബോളിവുഡില്‍ അഭിനയിച്ചപ്പോഴും ഗ്ലാമറസ് വേഷങ്ങള്‍ ആണ് ഞാന്‍ കൈകാര്യം ചെയ്തിരുന്നത്. ഒരിക്കലും ആളുകളെ പേടിച്ച് വസ്ത്രധാരണ രീതി ഞാന്‍ മാറ്റിയിട്ടില്ല. ഹോട്ട് ലുക്കില്‍ എന്നും അഭിമാനിച്ചിരുന്ന ആളാണ് ഞാന്‍.
പക്ഷെ കേരളത്തില്‍ വന്നപ്പോള്‍ ഇവിടെ ഗ്ലാമറസ് വേഷങ്ങള്‍ അത്രയുമില്ല. ഇന്നും അങ്ങനെയില്ലെന്നതാണ് സത്യം. സ്റ്റോറി ഓറിയെന്റഡ് ഗ്ലാമര്‍ മാത്രമേ ഇവിടെ വരുന്നുള്ളൂ. ഇവിടെ വന്നിട്ട് ഗ്ലാമറസ് ആകാന്‍ ഞാന്‍ കുറച്ചു ബുദ്ധിമുട്ടി. നമ്മള് എത്രത്തോളം കവര്‍ ആകുന്നോ അത്രയും നമ്മള് ഗ്ലാമര്‍ കൂടുകയാണ് ചെയ്യുന്നതെന്ന് അച്ഛന് പറയുമായിരുന്നു.
സ്കിന്‍ കാണിക്കുമ്പോള്‍ ഗ്ലാമര്‍ കൂടും എന്നാണ് പലരുടെയും ധാരണ. എന്റെ ഡ്രസിംഗ് സെന്‍സില്‍ ഞാന്‍ അഭിമാനം കൊള്ളുന്ന ആളാണ്. എന്റെ ഡ്രസിംഗിനെക്കുറിച്ച് ആളുകള്‍ കമന്റിടുന്നത് വായിച്ച് ചിരിക്കാറുണ്ട്. ഈ ഇന്‍ഡസ്ട്രയില്‍ വന്നത് അറ്റെന്‍ഷന്‍ കിട്ടാനാണ്. കിട്ടുന്ന സമയത്ത് അത് വാങ്ങിക്കുക എന്നാണ് പറയാന്‍ ഉള്ളത്.
അതില്‍ നല്ലതോ മോശമോ എന്നൊന്നുമില്ല. നമ്മള് ഗ്ലാമറിനു വേണ്ടി ഡ്രസ് ഒന്നും നോക്കേണ്ട ആവശ്യമില്ല, അല്ലാതെ തന്നെ കിട്ടും. മൂന്നരകോടിയില്‍ അധികം മലയാളികള്‍ ഉണ്ട്. അവര്‍ എല്ലാവരും കമന്റ് ഇടുന്നില്ലല്ലോ. ഫ്രസ്ട്രേറ്റഡ് ആയ ആളുകള്‍ മോശം കമന്റുകള്‍ പങ്കുവയ്ക്കും അത്രയും കരുതിയാല്‍ മതി.
മുംബൈയിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. നാട്ടില്‍ വരുമ്പോള്‍ ഷോര്‍ട്ട് ടോപ്പൊക്കോ ആണ് ഇടുന്നത്. എന്നാല്‍ നാട്ടില്‍ എത്താറാകുമ്പോഴേക്കും പേരന്റ്സ് എന്റെ വസ്ത്രങ്ങള്‍ മാറ്റുമായിരുന്നു. സ്ലീവ്ലെസ് ഒക്കെ ഫുള്‍സ്ലീവ് ആക്കും. ഷോര്‍ട്സ് മാറ്റി ജീന്‍സാവും. ചെറിയ കുട്ടി ആയിരുന്നപ്പോള്‍ അതെന്തിനാണെന്ന് അറിയില്ലായിരുന്നു.
അവര്‍ ചെയ്യുന്നതിനു ഞാന്‍ നിന്നുകൊടുക്കും. എന്നാല്‍ വലുതായപ്പോള്‍ പറ്റില്ലെന്നും ഉറപ്പിച്ച് പറഞ്ഞു. എനിക്ക് ഷോര്‍ട്സാണ് കംഫര്‍ട്ടബിള്‍ എന്നു പറയും. അച്ഛനും അമ്മയും എന്താണ് അങ്ങനെ ചെയ്തത് പിന്നീടാണ് മനസിലാകുന്നത്. ഇപ്പാഴും മുംബൈയില്‍ ഇടുന്ന വസ്ത്രമല്ല നാട്ടില്‍ വരുമോള് ഇടുന്നത്. കൊച്ചിന് ഫ്ളൈറ്റ് പിടിച്ചാല്‍ ഞാന്‍ സിംപിളായ വസ്ത്രമിടും. നാട്ടിന് പുറത്തൊക്കെ പോകുമ്പോള്‍ ആ രീതിക്ക് അനുസരിച്ചു നില്ക്കും. എന്നു കരുതി മറ്റൊരാള്‍ പറഞ്ഞിട്ടു വസ്ത്രം മാറാന്‍ ഇഷ്ടമല്ല- ശ്വേത പറഞ്ഞു.