ഇന്ത്യയിലെ ദ്വീപുകൾ ആസ്വദിച്ച ശേഷം വിദേശ രാജ്യങ്ങളിലേക്ക് പോകാമെന്ന് നടി ശ്വേത മേനോൻ. വസുധൈവ കുടുംബകം, ലോകം ഒരു കുടുംബമായി ഞങ്ങൾ വിശ്വസിക്കുന്നു. ലോകത്തെ ഒന്നായി കാണാനാണ് ഇന്ത്യ പഠിപ്പിക്കുന്നത്.
എന്റെ രാജ്യം വൈകാരികമായ ഇടമാണ്. ഒരു പട്ടാളക്കാരന്റെ മകളെന്ന നിലയിൽ ഞാൻ എന്റെ രാജ്യത്തെ ഓർത്ത് അഭിമാനം കൊള്ളുന്നുവെന്നും ശ്വേത മേനോൻ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. ഇന്ത്യയിലെ ദ്വീപുകൾ കാണുന്നതിനും ആസ്വദിക്കുന്നതിനും നമ്മുടെ പ്രദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു എന്ന് ശ്വേത മേനോൻ കൂട്ടിച്ചേർത്തു.
ശ്വേതാ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം…
”രാജ്യം വസുധൈവ കുടുംബത്തിൽ വിശ്വസിക്കുന്നു. ലോകത്തെ ഒന്നായി കാണാനാണ് ഇന്ത്യ പഠിപ്പിക്കുന്നത്.
എന്റെ രാജ്യം വൈകാരികമായ ഇടമാണ്. ഒരു പട്ടാളക്കാരന്റെ മകളെന്ന നിലയിൽ ഞാൻ എന്റെ രാജ്യത്തെ ഓർത്ത് അഭിമാനം കൊള്ളുന്നു. നിങ്ങൾ എത്രത്തോളം അപമാനിച്ചാലും ഞങ്ങളുടെ ടൂറിസം രംഗമുയരും.
ലക്ഷദ്വീപും ആൻഡമാനും രാജ്യത്തെ മറ്റിടങ്ങളും കണ്ട് തീർത്തതിന് ശേഷം നമുക്ക് വിദേശ രാജ്യങ്ങൾ കാണാം. ഇന്ത്യയിലെ ദ്വീപുകൾ കാണാനും ആസ്വദിക്കാനും നമ്മുടെ പ്രദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്’.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.