മലയാളികളുടെ പ്രിയ താരമാണ് ശ്വേതാ മേനോൻ. മമ്മൂട്ടി നായകനായ അനശ്വരത്തിലൂടെ സിനിമയിലെത്തിയ ശ്വേത പിന്നീട് നിരവധി അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങള്‍ ചെയ്തു. ഇപ്പോള്‍ ചാനല്‍ പരിപാടികളിലും സജീവമാണ്. നടിയുടെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തനിക്കുണ്ടായ മോശം അനുഭവത്തക്കുറിച്ചാണ് ശ്വേത തുറന്നുപറഞ്ഞിരിക്കുന്നത്.
ചെറുപ്പത്തില്‍ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചയാളെ ഓടിച്ചിട്ട് തല്ലിയതിനെക്കുറിച്ചാണ് ശ്വേത വെളിപ്പെടുത്തിയത്. കോഴിക്കോട് സ്കൂളില്‍ പഠിക്കുന്ന സമയത്തു നടന്ന സംഭവമാണെന്ന് ശ്വേത പറയുന്നു. ആദ്യ സിനിമയായ അനശ്വരത്തില്‍ അഭിനയിച്ചിട്ടേയുള്ള ആ സമയത്ത്.
സുരേഷ് ഗോപിയും അമലയും ശ്രീവിദ്യം അഭിനയിച്ച എന്റെ സൂര്യപുത്രിക്ക് എന്ന സിനിമ കാണാനായി ഒരു അവധിക്കാലത്താണ് തിയറ്ററിലേക്ക് പോയത്. അതിനിടയിലാണ് മോശം അനുഭവമുണ്ടായത്. കോഴിക്കോട് ബ്ലൂഡയമണ്ട് തിയേറ്ററിലേക്കായിരുന്നു സിനിമ കാണാനായി പോയത്.
രാത്രി ഒന്‍പതു മണിയുടെ ഷോയായിരുന്നു. അമ്മയും കൂടെയുണ്ടായിരുന്നു. രാത്രി 12.30 ആയപ്പോഴായിരുന്നു സിനിമ തീര്‍ന്നത്. തിയറ്ററില്‍ നിന്നു ഞാന്‍ പുറത്തിറങ്ങി നില്‍ക്കുകയാണ്. ഞാന്‍ അന്ന് സ്കൂളില്‍ പഠിക്കുന്ന കുട്ടിയാണ്. ജീന്‍സും ടീഷര്‍ട്ടും ഒക്കെയാണ് ധരിച്ചിരുന്നത്.
സിനിമ കഴിഞ്ഞതിന് ശേഷം ഇറങ്ങി വരുന്നതിനിടെ ഒരു യുവാവ് എന്റെ പുറകില്‍ സ്പര്‍ശിച്ചു. ഷൂ വലിച്ചെറിഞ്ഞ് ഞാന്‍ അയാളുടെ പിന്നാലെ ഓടി. കുറേ സമയം ഞാന്‍ അവനെ ഓടിച്ചു. ബ്ലൂഡമയണ്ടും കഴിഞ്ഞ് കൈരളി-ശ്രീ തിയറ്റര്‍ വരെയെല്ലാം അവൻ ഓടി. അതിന് ശേഷമാണ് വലിയൊരു കല്ലെടുത്ത് എറിഞ്ഞത്.
അത് കൊണ്ടതോടെ അയാള്‍ നിലത്തു വീഴുകയായിരുന്നുവെന്നും ശ്വേത പറഞ്ഞു. അതിനിടയില്‍ ഞാനും വീണെങ്കിലും ഓടിപ്പോയി ചവിട്ടുകയായിരുന്നു പിന്നീട് ചെയ്തത്. പിന്നീടെന്താണ് നടന്നതെന്ന് അയാള്‍ക്കോ എനിക്കോ ഓര്‍മയില്ല. സ്കൂളില്‍ ഷോര്‍ട്ട് പുട്ട്, ഡിസ്കസ് ത്രോ, ജംപിംഗ് എന്നിവയിലൊക്കെ പങ്കെടുത്ത് മെഡലുകളൊക്കെ ലഭിച്ചിരുന്നു- ശ്വേത പറയുന്നു.