മോഷണം പോയ സ്വിഫ്റ്റ് കാർ ഏറെനേരത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തിയ ന്യൂസിലൻഡ് പോലീസ് ഉദ്യോഗസ്ഥർ വാഹനത്തിലെ യാത്രക്കാരെ കണ്ട് ആദ്യമൊന്ന് അമ്പരന്നു. കാരണം ഡ്രൈവർ സീറ്റിലിരുന്നത് പതിമൂന്നുകാരനായ ഒരു ബാലനായിരുന്നു. പിന്നിലെ സീറ്റിൽ എട്ടുകുട്ടികളും.
മോഷണം നടന്നെന്ന വിവരം അറിഞ്ഞ ഉടൻതന്നെ രജിസ്ട്രേഷൻ നന്പറിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് കാർ കണ്ടെത്തിയത്. പോലീസുദ്യോഗസ്ഥർ വാഹനത്തിനു നേർക്ക് കൈ കാണിച്ചുവെങ്കിലും നിർത്തുവാൻ ഇവർ കൂട്ടാക്കിയില്ല. മാത്രമല്ല കാറിന്റെ വേഗത വർധിപ്പിക്കുകയും ചെയ്തു.
തുടർന്ന് പിന്നാലെ എത്തിയാണ് പോലീസ് ഈ വാഹനം പിടിച്ചെടുത്തത്. പത്തിനും പതിനാറിനും ഇടയിൽ പ്രായമുണ്ടായിരുന്ന കുട്ടികളാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്. പോലീസുദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് ഈ കുട്ടികളുടെ വിക്രിയകളെക്കുറിച്ച് മാതാപിതാക്കൾ അറിയുന്നത്.