കോഴിക്കോട്: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനെകുറിച്ചുള്ള ആക്ഷേപങ്ങള്‍ നിരവധിയാണ്…അതിനൊപ്പം മാവൂര്‍റോഡ് കെഎസ്ആര്‍ടിസി ടെര്‍മിനലിലെ നിര്‍മാണ അപാകതയും സമം ചേര്‍ന്നാലോ…
ആ അവസ്ഥകാണണമെങ്കില് ഇന്നുരാവിലെ കെഎസ്ആര്‍ടിസി സ്റ്റാന്ഡിലെത്തേണ്ടിയിരുന്നു…ബംഗളൂരുവില്‍നിന്നും കോഴിക്കോട്ടെത്തിയ സ്വിഫ്റ്റ് ബസ് രണ്ടു തൂണുകള്‍ക്കിടയില്‍ കുടുങ്ങി അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാതായി.
ഡ്രൈവര്‍ മെല്ലെതടിയുരുകയും ചെയ്തു. ബസ് പിറകോട്ടെടുത്താല്‍ തൂണ് പൊട്ടും അല്ലെങ്കില്‍ ബസിന്റെ ചില്ലുപൊട്ടും എന്ന അവസ്ഥ. എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് മണിക്കൂറുകളോളം ജീവനക്കാരും ഡ്രൈവര്‍മാരും.
പരിചയസമ്പത്തില്ലാത്ത ഡ്രൈവര്‍മാരാണ് സ്വിഫ്റ്റ് ബസുകള്‍ ഓടിക്കുന്നതെന്ന പരാതികള്‍ക്കിടെയാണ് തൂണുകള്‍ക്കിടയിലൂടെയുള്ള ഈ ഇടിച്ചുകയറ്റല്‍.