സ്വിഗ്ഗിയുടെ പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്. വീണ്ടുമിതാ ഒരു സ്വിഗ്ഗി പരസ്യമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തന്റെ വിലാസത്തിലേക്ക് ഒരു ഗേൾഫ്രണ്ടിനെ എത്തിക്കാമോ എന്നായിരുന്നു സ്വിഗ്ഗിയോട് ഒരു യുവാവ് ചോദിച്ചത്.
ഞങ്ങൾ ഇതൊന്നും സ്റ്റോക്ക് ചെയ്യുന്നില്ല. എന്നാൽ, ഇന്ന് രാത്രി ലേറ്റ് നൈറ്റ് ഫീസ് തങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾക്കായി വേണമെങ്കിൽ ഒരു ലോലിപോപ്പ് ഓർഡർ ചെയ്യൂ എന്നായിരുന്നു സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന്റെ മറുപടി.
സ്വിഗ്ഗി തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഏറ്റവുമധികം ഓർഡർ ചെയ്ത ഇനങ്ങളെക്കുറിച്ചുള്ള വാർത്ത പങ്കുവച്ചപ്പോഴാണ് കാമുകിയെ വേണമെന്ന് വിരുതന്റെ കമന്റ്.
ബ്ലിങ്കിറ്റിന്റെ സിഇഒ അൽബിന്ദർ ദിൻഡ്സയും സ്വിഗ്ഗി, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് സഹസ്ഥാപകനായ ഫാനി കിഷൻ എയും, തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഏറ്റവുമധികം ഓർഡർ ചെയ്ത ഇനങ്ങളെക്കുറിച്ചുള്ള ലൈവ് അപ്ഡേറ്റുകളും എക്സിൽ പങ്കുവെച്ചിരുന്നു.