ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി അതിന്റെ വാർഷിക ട്രെൻഡ് റിപ്പോർട്ട്: ഹൗ ഇന്ത്യ സ്വിഗ്ഗിഡ് 2023, തുടർച്ചയായ എട്ടാം വർഷവും പുറത്തിറക്കി. ഈ വർഷങ്ങത്തിലുടനീളം ഇന്ത്യക്കാർ ഏറ്റവുമധികം ഓർഡർ ചെയ്ത ഭക്ഷണങ്ങൾ, എത്ര, എവിടെ നിന്ന്, എന്നിങ്ങനെയുള്ള രസകരമായ ചില വസ്തുതകളാണ് ഇതിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
7.7 ദശലക്ഷത്തിലധികം ഓർഡറുകളുമായി ദുർഗാ പൂജയ്ക്ക് ഗുലാബ് ജാമുൻ മുന്നിലുണ്ട്. നവരാത്രിയിലെ ഒമ്പത് ദിവസങ്ങളിലെയും മികച്ച വെജ് ഓർഡറായി മസാല ദോശയും ഒപ്പമുണ്ട്.
ഹൈദരാബാദിൽ ഒരു ഉപഭോക്താവ് 6 ലക്ഷം രൂപ മുടക്കിയാണ് ഇഡലി സ്വന്തമാക്കിയത്. സെക്കൻഡിൽ 2.5 ബിരിയാണികൾ ഓർഡർ ചെയ്യുന്നതിലൂടെ തുടർച്ചയായ എട്ടാം വർഷവും ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെട്ട വിഭവമായി ബിരിയാണി ലിസ്റ്റിൽ ഭരണം തുടർന്നു.
ചോക്ലേറ്റ് കേക്കിന് 8.5 ദശലക്ഷം ഓർഡറുകൾ നേടി ബാംഗ്ലൂർ ‘കേക്ക് ക്യാപിറ്റൽ’ എന്ന പദവി സ്വന്തമാക്കി. വാലന്റൈൻസ് ദിനത്തിൽ മിനിറ്റിൽ 271 കേക്കിന്റെ ഓർഡറുകളാണ് ലഭിച്ചത്.
2023 വിടപറയുമ്പോൾ ഈ കണക്കുകൾ ഇന്ത്യയിലുടനീളമുള്ള വൈവിധ്യമാർന്ന രുചികളും വികസിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണ സംസ്കാരവും ആഘോഷിക്കുന്ന ഒരു വർഷത്തിന്റെ കഥ പറയുന്നു.