വെഞ്ഞാറമൂട്: നീന്തൽ പരിശീലത്തിനിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കോലിയക്കോട് സ്വദേശി ദ്രുപിത(15) ആണ് മരിച്ചത്.
പിരപ്പന്‍കോട് ക്ഷേത്രകുളത്തില്‍ നീന്തിക്കൊണ്ടിരിക്കെ ശ്വാസതടസം അനുഭവപ്പെട്ട് കരയ്ക്ക് കയറി പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് ആറരയ്ക്കാണ് സംഭവം. ദ്രുപിതയെ ഉടനെ തന്നെ തൈക്കാട് സെന്റ് ജോൺസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോത്തന്‍കോട് എല്‍വിഎച്ച്എസ് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദ്രുപിത.