ബംഗളൂരു: ബംഗളൂരുവിൽ മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിംഗ് പൂളിൽ വീണു മരിച്ചു. പാലക്കാട് കൊടുവയൂർ സ്വദേശി അരുൺ ആണു മരിച്ചത്.
ഇന്ദിരാ നഗർ എച്ച്എഎൽ സെക്കന്‍ഡ് സ്റ്റേജിൽ പ്രവർത്തിക്കുന്ന സ്വിമ്മിംഗ് അക്കാഡമിയിലെ നീന്തൽ കുളത്തിലേക്ക് ഇന്നലെ വൈകിട്ട് കുഴഞ്ഞുവീഴുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അരുണിന്റെ മൃതദേഹം ചിന്മയ മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറും. അക്കാഡമിയിലെ കോച്ചായ അരുൺ രണ്ടുമാസം മുൻപാണ് ജോലിക്ക് ചേർന്നത്.