സിഡ്നി: ഓസ്ട്രേലിയയിലെ ക്യൂൻസ് ലാൻഡിൽ 99 വയസുള്ളയാൾ നീന്തലിൽ റിക്കാർഡ് തിരുത്തിക്കുറിച്ചു. 100-104 വയസുകാരുടെ വിഭാഗത്തിൽ മത്സരിച്ച ജോർജ് കൊറോണസാണ് അന്പതു മീറ്റർ ഫ്രീ സ്റ്റൈ ലിൽ റിക്കാർഡ് കുറിച്ചത്. 56.12 സെക്കൻഡിൽ അദ്ദേഹം ലക്ഷ്യസ്ഥാനത്തെത്തി.
2014ലെ റിക്കാർഡാണു അദ്ദേഹം തിരുത്തിയത്. ബ്രിസ്ബെയിൻ നഗരവാസിയായ ജോർജ് ചെറുപ്പത്തിൽ നല്ല നീന്തൽകാരനായിരുന്നെങ്കിലും ഇടക്കാലത്ത് നീന്തലിൽനിന്നു വിട്ടുനിന്നു. എൺപതാം വയസിലാണു വീണ്ടും വ്യായാമം ലക്ഷ്യമിട്ട് നീന്തൽ പുനരാരംഭിച്ചത്.