കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ മെ​ഡ​ൽ നീ​ന്ത​ലി​ൽ; ഇ​ര​ട്ട മെ​ഡ​ൽ നേ​ട്ട​വു​മാ​യി സ​ജ​ൻ പ്ര​കാ​ശ്

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ന​ട​ക്കു​ന്ന 38-ാമ​ത് ദേ​ശീ​യ ഗെ​യിം​സി​ൽ കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ മെ​ഡ​ൽ നീ​ന്ത​ൽ കു​ള​ത്തി​ൽ​നി​ന്ന്. നീ​ന്ത​ലി​ൽ സ​ജ​ൻ പ്ര​കാ​ശി​ന്‍റെ ഇ​ര​ട്ട വെ​ങ്ക​ല​ങ്ങ​ളോ​ടെ​യാ​ണ് കേ​ര​ളം അ​ക്കൗ​ണ്ട് തു​റ​ന്ന​ത്. 200 മീ​റ്റ​ർ ഫ്രീ ​സ്റ്റൈ​ലി​ലി​ലും 100 മീ​റ്റ​ർ ബ​ട്ട​ർ​ഫ്ളൈ​യി​ലു​മാ​യി​രു​ന്നു സ​ജ​ന്‍റെ മെ​ഡ​ൽ നേ​ട്ടം.

200 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ലി​ലി​ൽ 1.53.73 സെ​ക്ക​ൻ​ഡി​ലാ​ണ് സ​ജ​ൻ ഫി​നി​ഷ് ചെ​യ്ത​ത്. ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ​ജ​ന്‍റെ 28-ാം മെ​ഡ​ലാ​ണ്. ക​ർ​ണാ​ട​ക​യു​ടെ യു​വ അ​ന്താ​രാ​ഷ്‌​ട്ര താ​രം ശ്രീ​ഹ​രി ന​ട​രാ​ജാ​ണ് 200 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ലി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്. ക​ർ​ണാ​ട​ക​യു​ടെ​ത​ന്നെ അ​നി​ഷ് എ​സ്. ഗൗ​ഡ വെ​ള്ളി നേ​ടി. ഇ​ന്ന് സ​ജ​ന് മ​ത്സ​ര​മി​ല്ല.

100 മീ​റ്റ​ർ ബ​ട്ട​ർ​ഫ്ളൈ​യി​ൽ 54.52 സെ​ക്ക​ൻ​ഡി​ലാ​ണ് സ​ജ​ൻ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ത​മി​ഴ്നാ​ടി​ന്‍റെ ബെ​ന​ഡി​ക്ട​ൻ രോ​ഹി​ത് (53.89 സെ​ക്ക​ൻ​ഡ്) സ്വ​ർ​ണം നേ​ടി. മ​ഹാ​രാ​ഷ് ട്ര​യു​ടെ മി​ഹി​ർ അം​ബ്രെ (54.24 സെ​ക്ക​ൻ​ഡ്) വെ​ള്ളി നേ​ടി. ഈ ​ഇ​ന​ത്തി​ൽ സ​ജ​ന്‍റെ പേ​രി​ലാ​ണ് ദേ​ശീ​യ റി​ക്കാ​ർ​ഡ്. 2023ൽ ​ഗോ​വ​യി​ൽ ന​ട​ന്ന ഗെ​യിം​സി​ൽ 53.79 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്താ​ണ് കേ​ര​ള താ​രം റി​ക്കാ​ർ​ഡ് കു​റി​ച്ച​ത്.

ആ​ദ്യ ദി​നം അ​ഞ്ചു സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി​യും ഉ​ൾ​പ്പെ​ടെ ഏ​ഴു മെ​ഡ​ലു​ക​ളു​മാ​യി ക​ർ​ണാ​ട​ക​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. നാ​ലു​വീ​തം സ്വ​ർ​ണ​വും വെ​ള്ളി​യും നേ​ടി​യ മ​ണി​പ്പൂ​ർ ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്. പ​ട്ടി​ക​യി​ൽ എ​ട്ടാ​മ​താ​ണ് കേ​ര​ള​ത്തി​ന്‍റെ സ്ഥാ​നം.

ഷൂ​ട്ടിം​ഗി​ൽ 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ളി​ൽ കേ​ര​ള​ത്തി​ന്‍റെ കെ.​വി. വി​ദ​ർ​ഷ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. യോ​ഗ്യ​താ റൗ​ണ്ടി​ൽ 633 പോ​യി​ന്‍റ് നേ​ടി നാ​ലാം സ്ഥാ​ന​ക്കാ​രി​യാ​യാ​ണ് ഫൈ​ന​ലി​നു അ​ർ​ഹ​ത നേ​ടി​യ​ത്.

വ​നി​ത​ക​ളു​ടെ ബീ​ച്ച് ഹാ​ൻ​ഡ്ബോ​ളി​ൽ കേ​ര​ളം സെ​മി ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടി. മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ബം​ഗാ​ളി​നെ ര​ണ്ട് പ​കു​തി​യി​ലും പ​രാ​ജ​യ​പ്പെ​ടു​ത്തി തു​ട​ർ​ച്ച​യാ​യി മൂ​ന്ന് വി​ജ​യം സ്വ​ന്ത​മാ​ക്കി​യാ​ണ് കേ​ര​ള​ത്തി​ന്‍റെ സെ​മി ഫൈ​ന​ൽ പ്ര​വേ​ശം. കേ​ര​ള​ത്തി​നു​വേ​ണ്ടി അ​ൽ​ഫോ​ൻ​സ പ​ത്തും അ​ശ്വ​തി എ​ട്ടും പോ​യി​ന്‍റ് നേ​ടി. ഇ​ന്ന് രാ​വി​ലെ ന​ട​ക്കു​ന്ന സെ​മി​യി​ൽ കേ​ര​ളം ആ​സാ​മി​നെ നേ​രി​ടും. വി​ജ​യി​ച്ചാ​ൽ മെ​ഡ​ൽ ഉ​റ​പ്പി​ക്കാം.

വു​ഷു​വി​ൽ സാ​ന്ദ്ര​യും സ​ഫീ​റും മു​ഹ​മ്മ​ദ് സി​നാ​നും പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി. വ​നി​ത വി​ഭാ​ഗം വാ​ട്ട​ർ​പോ​ളോ​യി​ൽ എ​തി​രി​ല്ലാ​ത്ത 25 ഗോ​ളി​ന് ത​മി​ഴ്നാ​ടി​നെ കേ​ര​ളം തോ​ൽ​പ്പി​ച്ചു.
വ​നി​താ ബാ​സ്ക​റ്റ്ബോ​ളി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ കേ​ര​ളം 73-37ന് ​ഉ​ത്ത​ർ​പ്ര​ദേ​ശി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. പു​രു​ഷ വി​ഭാ​ഗം റ​ഗ്ബി​യി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ മ​ഹാ​രാ​ഷ്‌​ട്ര​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട കേ​ര​ള ടീം ​ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​നെ തോ​ൽ​പ്പി​ച്ച് സെ​മി സാ​ധ്യ​ത നി​ല​നി​ർ​ത്തി.

അ​വ​ഗ​ണ​ന​യ്ക്ക് മ​റു​പ​ടി ജ​യം

അ​വ​ഗ​ണ​ന​യ്ക്ക് മ​റു​പ​ടി ജ​യ​മാ​യി തി​രി​ച്ചു ന​ൽ​കി കേ​ര​ള​ത്തി​ന്‍റെ വ​നി​താ വോ​ളി ടീം. ​സം​സ്ഥാ​ന​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ജ​ഴ്സി​യി​ല്ലാ​തെ ഇ​റ​ങ്ങേ​ണ്ടി വ​ന്ന​തി​ലു​ള്ള അ​മ​ർ​ഷം പ്ര​ക​ടി​പ്പി​ക്കാ​ൻ ജ​യി​ച്ചു കാ​ണി​ക്കു​ക അ​ല്ലാ​തെ വേ​റൊ​രു മാ​ർ​ഗം അ​വ​ർ​ക്കു മു​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന വ​നി​താ വി​ഭാ​ഗം ആ​ദ്യ​ഘ​ട്ട മ​ത്സ​ര​ത്തി​ൽ ടീം ​ധ​രി​ച്ച​ത് കേ​ര​ള​ത്തി​ലെ ഒ​രു പ്ര​മു​ഖ ധ​ന​കാ​ര്യ സ്ഥാ​പ​നം സ്പോ​ണ്‍​സ​ർ ചെ​യ്ത ജേ​ഴ്സി ആ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി വൈ​കി​യും കേ​ര​ള​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ജ​ഴ്സി ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് മ​റ്റൊ​രു ജ​ഴ്സി ധ​രി​ച്ചു ടീ​മി​ന് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ടി വ​ന്ന​ത്. ടീം ​മ​ത്സ​ര​ത്തി​നി​റ​ങ്ങു​ക കേ​ര​ള​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ജ​ഴ്സി ധ​രി​ച്ചാ​കും എ​ന്ന ഉ​റ​പ്പ് അ​വ​സാ​ന നി​മി​ഷം വ​രെ പാ​ലി​ക്കാ​ൻ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​നാ​യി​ല്ല.

രു​ദ്ര​പു​രി​ലെ ശി​വാ​ലി​ക് സെ​ന്‍റ​റി​ൽ രാ​വി​ലെ ന​ട​ന്ന വ​നി​താ വോ​ളി​യി​ൽ എ​തി​രാ​ളി​യാ​യ പ​ശ്ചി​മ ബം​ഗാ​ളി​നെ 25-22, 25-15, 25-11 എ​ന്ന സ്കോ​റി​നാ​ണ് കേ​ര​ളം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. കേ​ര​ള​ത്തി​നു​വേ​ണ്ടി കെ.​എ​സ്. ജി​നി, ജി. ​അ​ജു​മോ​ൾ, കെ.​പി. അ​നു​ശ്രീ, ആ​ർ.​എ​സ്. ശി​ല്പ, കെ. ​വീ​ണ, അ​ശ്വ​തി ര​വീ​ന്ദ്ര​ൻ, അ​ന​ഘ രാ​ധാ​കൃ​ഷ്ണ​ൻ, ജി​ൻ​സി ജോ​ണ്‍​സ​ൻ, ശി​വ​പ്രി​യ ഗോ​വി​ന്ദ് എ​ന്നി​വ​ർ ക​ള​ത്തി​ലി​റ​ങ്ങി.

ത​ങ്ങ​ൾ നേ​രി​ട്ട അ​വ​ഗ​ണ​ന​യ്ക്കു​ള്ള മ​റു​പ​ടി​യാ​ണ് ഈ ​വി​ജ​യ​മെ​ന്നാ​ണ് ടീം ​മാ​നേ​ജ്മെ​ന്‍റ് പ​റ​ഞ്ഞ​ത്.

സ്വ​ർ​ണ പ്ര​തീ​ക്ഷ​യി​ൽ റോ​വിം​ഗ് ടീം

​നാ​ഷ​ണ​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വു​മ​യാ​ണ് കേ​ര​ള റോ​വിം​ഗ് ടീം ​ഉ​ത്ത​രാ​ഖ​ണ്ഡി​ൽ വി​മാ​ന​മി​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ഗോ​വ നാ​ഷ​ണ​ൽ ഗെ​യിം​സി​ൽ ര​ണ്ട് സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ മൂ​ന്ന് മെ​ഡ​ലാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ നേ​ട്ടം. ഇ​ത്ത​വ​ണ അ​ത് അ​ഞ്ചാ​ക്കി ഉ​യ​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി മി​ക​ച്ച താ​ര​നി​ര​യു​മാ​യാ​ണ് കേ​ര​ള ടീം 38-ാ​മ​ത് ദേ​ശീ​യ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യി​രി​ക്കു​ന്ന​ത്.

14 വ​നി​ത​ക​ളും നാ​ലു പു​രു​ഷ​ന്മാ​രും ടീ​മി​ൽ ഉ​ണ്ട്. വ​നി​ത​ക​ൾ അ​ഞ്ച് ഇ​ന​ങ്ങ​ളി​ലും പു​രു​ഷ​ന്മാ​ർ നാ​ല് ഇ​ന​ത്തി​ലും മ​ത്സ​രി​ക്കും. ക​ഴി​ഞ്ഞ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ത്ത പി.​ബി. അ​ശ്വ​തി, കെ.​ബി. വ​ർ​ഷ, റോ​സ് മ​രി​യ ജോ​ഷി എ​ന്നി​വ​ർ ടീ​മി​ൽ ഉ​ണ്ട്. അ​ടു​ത്ത മാ​സം 3, 4, 5 തീ​യ​തി​ക​ളി​ൽ തെ​ഹ്‌​രി സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ലാ​ണ് റോ​വിം​ഗ് മ​ത്സ​ര​ങ്ങ​ൾ.

മൂ​ന്ന് കോ​ച്ചു​മാ​രും ര​ണ്ടു മാ​നേ​ജ​ർ​മാ​രും ഉ​ൾ​പ്പെ​ട്ട 23 അം​ഗ ടീം 25​ന് ത​ന്നെ ഉ​ത്ത​രാ​ഖ​ണ്ഡി​ൽ എ​ത്തി പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​വി​ട​ത്തെ കാ​ലാ​വ​സ്ഥ​യു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന​തി​നാ​ണ് നേ​ര​ത്തേ എ​ത്തി​യ​ത്. ആ​ല​പ്പു​ഴ പു​ന്ന​മ​ട​ക്കാ​യ​ലി​ലാ​യി​രു​ന്നു നാ​ട്ടി​ലെ ടീ​മി​ന്‍റെ പ​രി​ശീ​ല​നം. മി​ക​ച്ച ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ടീ​മെ​ന്ന് മാ​നേ​ജ​ർ എം. ​ജേ​ക്ക​ബ് പ​റ​ഞ്ഞു.

  • അ​നി​ൽ തോ​മ​സ്

Related posts

Leave a Comment