ന്യൂസിലാൻഡിലെ വനിതാ മന്ത്രി പ്രസവത്തിനായി ആശുപത്രിയിലെത്തിയ വാഹനം കണ്ട് അമ്പരക്കുകയാണ് ലോകം മുഴുവൻ. ആശുപത്രിയിലേക്ക് ഗർഭിണികളെ എത്തിക്കാൻ ആംബുലൻസും കാറും ഉപയോഗിക്കുമ്പോൾ ഇവർ സ്വയം സൈക്കിൾ ചവിട്ടിയാണ് എത്തിയത്.
വനിതാ ക്ഷേമവും ഗതാഗത വകുപ്പ് സഹമന്ത്രിസ്ഥാനവും കൈകാര്യം ചെയ്യുന്ന ഇവരുടെ പേര് ജൂലി ആൻ സെന്റർ എന്നാണ്. വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലയുള്ള ഓക്ലാൻഡ് സിറ്റി ഹോസ്പിറ്റലിലേക്കാണ് ഇവർ സൈക്കിളിൽ എത്തിയത്.
സഹായികളുമായി വരാൻ കാറിൽ സ്ഥലമില്ലാത്തതിനാലാണ് താൻ സൈക്കിൾ തെരഞ്ഞെടുത്തത്. ഒപ്പം ഭർത്താവുമുണ്ടായിരുന്നു. ഈ യാത്ര എനിക്ക് വളരെ നല്ല മാനസികാവസ്ഥ സമ്മാനിച്ചുവെന്നും ജൂലി പറഞ്ഞു. അടുത്തിടെ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആൻഡേഴ്സണ് കുഞ്ഞിന് ജന്മം നൽകി അധികം വൈകാതെ തന്നെ ജോലിയിൽ തിരികെ പ്രവേശിച്ചത് വാർത്താ പ്രധാന്യം നേടിയിരുന്നു.