ന്യൂഡൽഹി: ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ രണ്ടാം പട്ടിക സ്വിറ്റ്സർലൻഡ് ഇന്ത്യക്കു കൈമാറി. സ്വിറ്റ്സർലൻഡുമായുള്ള ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ കരാറിന്റെ ഭാഗമായാണു വിവരങ്ങൾ ലഭിച്ചത്.
ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ(എഇഒഐ) കരാറിന്റെ ഭാഗമായി സ്വിറ്റ്സർലാൻഡിലെ ഫെഡറൽ ടാക്സ് അഡ്മിനിസ്ട്രേഷനാണി ഇന്ത്യ ഉൾപ്പെടെ 86 രാജ്യങ്ങൾക്കു രണ്ടാം ഘട്ട വിവരങ്ങൾ കൈമാറിയത്.
31 ലക്ഷത്തോളം അക്കൗണ്ടുകളുടെ വിവരങ്ങളാണു കൈമാറിയതെന്നു ഫെഡറൽ ടാക്സ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.