വിതുര: ഉഴമലയ്ക്കല്‍ കെഎസ്ഇബി ജീവനക്കാര്‍ സ്വരൂപിച്ച തുക ഉപയോഗിച്ച് നിര്‍ധനയായ വയോധികയുടെ വീട് വൈദ്യുതീകരിച്ചു നല്കി.അയ്യപ്പന്‍കുഴി വാര്‍ഡിലെ ലക്ഷംവീട്ടില്‍ തമാസിക്കുന്ന ദമയന്തിയ്ക്കാണ് ഉഴമലയ്ക്കല്‍ സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ വീട് വൈദ്യുതീകരിച്ചു നല്‍കിയത്. വാര്‍ഡ് മെമ്പര്‍ എസ്. സുനില്‍ കുമാറിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ജീവനക്കാര്‍ വീട് വൈദ്യുതീകരിച്ചത്.
വീടിന് വൈദ്യുതി കണക്ഷന് നല്‍കിക്കൊണ്ട് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എം. അബ്ദുല്‍ കലാം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഷിഹാബുദീന്‍, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്മാന് എസ്. സുനില്‍കുമാര്‍, എ. ഇ. രാജു, എസ്. മദന്മോഹന്, എം. താഹ, ദിനേശ് കുമാര്‍, സുഗുണന്, പ്രകാശ്, ജെ. ഷിബു എന്നിവര്‍ പങ്കെടുത്തു.വൈദ്യുതീകരിക്കുന്നതിനാവശ്യമായ സാധനങ്ങള്‍ വാങ്ങിയതും, കണക്ഷന് വേണ്ട തുക അടച്ചതും ജീവനക്കാരായിരുന്നു.