പത്തനംതിട്ട: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ പിതാവിനെ നഗ്നനാക്കി മര്‍ദിച്ച മകനും മരുമകളും അറസ്റ്റില്‍. പത്തനംതിട്ട വലഞ്ചുഴി തോണ്ടമണ്ണില്‍ റഷീദ്(71)നാണ് മര്‍ദനമേറ്റത്.
സംഭവത്തില്‍ മകന് ഷാനവാസ്, ഭാര്യ ഷീജ എന്നിവരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷീജയുടെ സഹോദരന് ഒളിവിലാണ്.
ഏകദേശം അരമണിക്കൂറോളം ഇവര്‍ റഷീദിനെ മര്‍ദിച്ചു. വീണിടത്തു നിന്നും തുണിയില്ലാതെ എഴുന്നേറ്റ റഷീദിനെ ഇവര്‍ വീണ്ടും അടിച്ചിട്ടു. തടയാന്‍ ചെന്ന നാട്ടുകാരെ ഇവര്‍ അസഭ്യം പറഞ്ഞ് ഓടിച്ചുവിട്ടു.
തുടര്‍ന്ന് പോലീസെത്തിയാണ് റഷീദിനെ രക്ഷിച്ചത്. അയല്‍വാസികള്‍ പകര്‍ത്തിയ ദൃശ്യം പ്രചരിച്ചതോടെയാണ് ഷാനവാസിനെയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തത്.
വീണിടത്തു നിന്നും തുണിയില്ലാതെ എഴുന്നേറ്റ റഷീദിനെ ഇവര്‍..! സ്വത്ത് തർക്കം; പിതാവിനെ നഗ്നനാക്കി മർദിച്ച മകനും മരുമകളും അറസ്റ്റിൽ; സംഭവം പത്തനംതിട്ടയില്‍
