അഹമ്മദാബാദിൽ റോഡ് സൈഡിൽ മതിലു പണിയുന്നത് മൃഗങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ നിയന്ത്രിക്കാനാണെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ.
ചേരി നിവാസികളുടെ കോഴിയും പശുവും ആടും പട്ടിയുമൊക്ക റോഡിൽ ഇറങ്ങുന്നതിനാൽ അപകടങ്ങൾ വർധിച്ചു. അതിനാലാണ് മതിൽ പണിയാൻ സർക്കാർ നിർദേശിച്ചതെന്ന് സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
“അഹമ്മദാബാദിൽ റോഡ് സൈഡിൽ മതിൽ പണിയുന്നു. ’
ശരിയാണ്, പക്ഷെ സുഡാപ്പികളും അന്തം കമ്മികളും പ്രചരിപ്പിക്കുന്നത് പോലെ ഡോണൾഡ് ട്രംപ് വരുന്പോൾ കാണാതിരിക്കാൻ എന്ന വാദം തെറ്റ്.
മതിൽ പണി തുടങ്ങിയിട്ട് കുറെ മാസങ്ങളായി. കഴിഞ്ഞ ബജറ്റിൽ തുക കൊള്ളിച്ചിരുന്നു. കാരണം റോഡിന്റെ ഒരു വശത്ത് ചേരി നിവാസികളുണ്ട്.അവർക്കു കോഴിയും പശുവും ആടും പട്ടിയുമൊക്കെയുണ്ട്.
റോഡ് ഹൈവേ ആയതിനാൽ ഈ മൃഗങ്ങളെല്ലാം റോഡിൽ ഇറങ്ങും. കുട്ടികളും റോഡ് ക്രോസ് ചെയ്യാറുണ്ട് .തന്മൂലം അപകടങ്ങൾ വർധിക്കുന്നു. അതുകൊണ്ടാണ് അവിടെ മതിൽ പണിയാൻ സർക്കാർ നിർദേശിച്ചത്.
ബജറ്റിൽ ആ പ്രൊജക്റ്റ് കൊള്ളിച്ചത് 2019 ഫെബ്രുവരിയിൽ .ട്രംപ് ഇന്ത്യ സന്ദർശനം ഫിക്സ് ചെയ്തത് കഴിഞ്ഞ 2019 നവംബറിൽ !
ഇനി വരട്ടു ബുദ്ധികളുടെ വാദം ശരിവയ്ക്കുകയാണെങ്കിൽ തന്നെ അവിടത്തെ മുഖ്യൻ ഒരു നല്ല കാര്യം അല്ലെ ചെയ്യുന്നത് ..
മതിൽ മൂലം ചേരിനിവാസികൾക്ക് ഒരു സുരക്ഷയല്ലെ ഒരുങ്ങുന്നത് ..ആ മതിൽ വർഷങ്ങളോളം നിൽക്കും .അല്ലാതെ കേരളം മുഖ്യൻ ചെയ്തതുപോലെ ഡച്ചു രാജാവും രാജ്ഞിയും വന്നപ്പോൾ റോഡ് സൈഡിലെ മാലിന്യം ടാർപ്പാളിൻ ഇട്ട് മറച്ചു കോടികൾ തുലച്ചില്ലല്ലോ.
50 കോടി മുടക്കി വനിതാ മതിലും മനുഷ്യച്ചങ്ങലയും ഉണ്ടാക്കി കാശു തുലച്ചു കളഞ്ഞില്ലല്ലോ, പണിത പാലങ്ങൾ എല്ലാം ഇടിഞ്ഞു വീഴുന്നു. റോഡ് ഇല്ലാതെ വേന്പനാട്ടു കായലിൽ പാലം പണിയുന്നു …
ഇങ്ങനത്തെ വിഡ്ഢിത്തം കേരളത്തിൽ അല്ലെ നടക്കുന്നത്. പ്രബുദ്ധരായ മലയാളികൾ ..പക്ഷെ പ്രബുദ്ധത വാക്കിൽ മാത്രം !
ഗുജറാത്ത് :- കാർഷിക വ്യാവസായിക രംഗങ്ങളിൽ സ്വയംപര്യാപ്തമായ സംസ്ഥാനം, ഗാന്ധിജിയെയും,സർദാർ പട്ടേലിനേയും , അംബാനിയേയും ,എന്തിനധികം ലോകാരാധ്യനായ പ്രധാനമന്ത്രി മോദിജിയേയും രാഷ്ട്രീയ ചാണക്യൻ അമിത്ഷായേയുമൊക്കെ സംഭാവന ചെയ്ത ആദ്യത്തെ കോണ്ഗ്രസ് മുക്ത സംസ്ഥാനം .
നന്ദിയുണ്ട് കമ്മി കോങ്ങി സുഡുക്കളേ ഒരു ഗുജറാത്തിപോലും കേരളത്തിൽ തന്റെ അടുക്കളയുടെ വടക്കേ പുറത്ത് കൂലിവേല അന്വഷിക്കാത്ത ഗുജറാത്തിനെ കുറിച്ച് ലോകത്തിന് കൂടുതൽ അറിവുകൾ നൽകിയതിന്