കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ രാജു എന്നയാളുടെ പങ്ക് ദുരൂഹം.
കേസിലെ പ്രധാന പ്രതി കെ.ടി.റമീസ് കസ്റ്റംസിനു മുമ്പാകെ നല്കിയ മൊഴിയിലാണ് രാജു എന്ന പേര് ആദ്യം കേള്‍ക്കുന്നത്. സ്വര്‍ണം കടത്തിയതു രാജുവിനു വേണ്ടിയാണെന്നായിരുന്നു മൊഴി.
എന്നാല്‍, രാജു എന്നതു പ്രതികള്‍ അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ ഉപയോഗിച്ച പേരാണെന്ന നിഗമനത്തിലായിരുന്നു കസ്റ്റംസ്. അതേസമയം, കേസില്‍ എന്‍ഐഎ ചോദ്യം ചെയ്തപ്പോഴും രാജു എന്ന പേര് റമീസ് ആവര്‍ത്തിച്ചു.
ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് രാജുവെന്ന വ്യക്തിയുടെ പങ്കിനെക്കു റിച്ച് എന്‍ഐഎ കണ്ടെത്തിയത്.
രതീഷ് എന്ന രാജു
ദുബായില്‍ നിന്നെത്തിച്ച റബിന്‍സിനെ എന്‍ഐഎ ചോദ്യം ചെയ്തതോടെ രാജുവിനെ കുറിച്ചുള്ള വിവരങ്ങള്‍ കുടുതല്‍ അറിഞ്ഞു. രാജു എന്ന പേരില്‍ അറിയപ്പെടുന്നത് ഹൈദരാബാദ് സ്വദേശിയായ രതീഷ് ആണെന്ന് എന്‍ഐഎയ്ക്കു വിവരം ലഭിച്ചു.
മാവോയിസ്റ്റ് സംഘടനകളുമായി രതീഷിന് അടുത്ത ബന്ധമുണ്ടെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇയാളെയും സ്വര്‍ണക്കടത്ത് കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
അതേസമയം, രതീഷ് എന്ന രാജു ഇപ്പോള്‍ വിദേശത്താണെന്ന സൂചനയാണ് എന്‍ഐഎ നല്‍കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മാവോയിസ്റ്റ് ബന്ധം ഉണ്ടോയെന്ന സംശയവും ഇതോടെ ശക്തമായി.
ഇതു സംബന്ധിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് മാസം മുതല്‍ രാജുവിന്റെ പങ്കിനെക്കുറിച്ചു കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു.
നയതന്ത്ര ബാഗേജ് വഴി കേരളത്തിലെത്തിച്ച സ്വര്‍ണം എവിടേക്കാണ് കടത്തിയതെന്ന അന്വേഷണത്തിനിടെയാണ് ഈ പേര് കേള്‍ക്കുന്നത്. എന്നാല്‍, കൂടുതല്‍ അന്വേഷിക്കാന്‍ കസ്റ്റംസിനു കഴിഞ്ഞില്ല.