കൊച്ചി: ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിക്കെതിരേ കസ്റ്റംസിന് ലഭിച്ച മൊഴി പുറത്ത്.
നയതന്ത്ര ബാഗിലൂടെയുളള സ്വര്‍ണക്കടത്ത് കേസിലെ പ്രതികൂടിയായ സരിത്തിന്റെ മൊഴിയിലാണ് മുഖ്യമന്ത്രിക്കായി നടത്തിയ പണമിടപാടിനെപ്പറ്റി പറയുന്നത്.
യുഎഇ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രിക്കു കൈമാറാനായി പണമടങ്ങിയ പായ്ക്കറ്റ് വിദേശത്തേക്കു കൊണ്ടുപോയെന്ന് കോൺസുലേറ്റ് ഉദ്യോഗസ്ഥനായിരുന്ന സരിത്തിന്റെ മൊഴിയിൽ പറയുന്നു.
ഡോളര്‍ കടത്തുകേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്‍പായി പ്രതികള്‍ക്കു കസ്റ്റംസ് നല്കിയ കാരണംകാണിക്കല്‍ നോട്ടീസിലാണ് ഇക്കാര്യമുള്ളത്.
സരിത്തിന്റെ മൊഴി ഇങ്ങനെ: മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനിടെയാണു സ്വപ്ന സുരേഷ് വിളിച്ചത്.
വിദേശത്തേക്കു കൊണ്ടുപോകേണ്ട ഒരു പായ്ക്കറ്റ് എടുക്കാന്‍ മുഖ്യമന്ത്രി മറന്നെന്നും സെക്രട്ടേറിയറ്റില്‍ പോയി കൈപ്പറ്റണമെന്നുമായിരുന്നു നിര്‍ദേശം.
സെക്രട്ടേറിയറ്റിൽ പോയി ജനറല്‍ അഡ്മിനിസ്ട്രേഷന് വിഭാഗത്തിലെ ഹരികൃഷ്ണനില്നിന്നു പായ്ക്കറ്റ് ഏറ്റുവാങ്ങി.
ബ്രൗണ്‍ പേപ്പറില്‍ പൊതിഞ്ഞ പായ്ക്കറ്റ് കോണ്‍സുലേറ്റില്‍ കൊണ്ടുവന്നു. എന്താണ് ഉളളിലുളളതെന്നറിയാന്‍ കൗതുകം തോന്നി.
കോണ്സുലേറ്റിലെ് സ്കാനറില്വച്ച് പായ്ക്കറ്റ് പരിശോധിച്ചു. അതിനുളളില്‍ കെട്ടുകണക്കിനു പണമായിരുന്നു.