സി​നി​മ​യി​ൽ എ​ത്തി​യി​ട്ട് 20 വ​ർ​ഷം; സൈ​ജു കു​റു​പ്പ്

ഞാ​ൻ ഒ​രി​ക്ക​ലും എ​ത്തു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാ​ത്ത സ്ഥ​ല​ത്തേ​ക്ക് എ​ത്തി. സി​നി​മ​യേ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ലാ​യി​രു​ന്നു. സി​നി​മ​ക​ൾ കാ​ണാ​ൻ ഒ​രു​പാ​ട് ഇ​ഷ്ട​മാ​ണ്. അ​ങ്ങ​നെ ക​ണ്ടി​ട്ടു​ള്ള അ​റി​വു മാ​ത്ര​മേ​യു​ള്ളൂ.

വി​ജ​യ ചി​ത്ര​ങ്ങ​ൾ മാ​ത്ര​മ​ല്ല പ​രാ​ജ​യ ചി​ത്ര​ങ്ങ​ൾ പോ​ലും ഞാ​ൻ കാ​ണും, ആ​സ്വ​ദി​ക്കും. അ​ങ്ങ​നെ​യൊ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു. എ​ല്ലാ സി​നി​മ​ക​ളും വീ​ഡി​യോ കാ​സ്റ്റി​ലാ​ണു കാ​ണു​ന്ന​ത്. പൊ​തു​വേ എ​ല്ലാ​വ​രും പ​റ​യു​ന്ന കൂ​ത​റ സി​നി​മ​ക​ൾ പോ​ലും എ​നി​ക്ക് ഇ​ഷ്ട​മാ​യി​രു​ന്നു. ഇം​ഗ്ലീ​ഷ് സി​നി​മ​ക​ൾ അ​ത്ര​യ്ക്കും കാ​ണാ​റി​ല്ല. ജാ​ക്കി​ച്ചാ​ൻ സി​നി​മ​ക​ളെ​ല്ലാം കാ​ണാ​റു​ണ്ടാ​യി​രു​ന്നു.

ഇ​പ്പോ​ൾ സി​നി​മ​യി​ൽ എ​ത്തി​യി​ട്ട് 20 വ​ർ​ഷ​മാ​യി. സി​നി​മ​യി​ൽ എ​ത്തു​മെ​ന്ന് ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. അ​ന്ന​ത്തെ കാ​ല​ത്ത് എ​ത്തി​പ്പെ​ടാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത മേ​ഖ​ല​യാ​ണി​ത്. പി​ന്നെ ആ​ഗ്ര​ഹം ഉ​ണ്ടാ​യി​രു​ന്നു.​പ​ക്ഷേ അ​ത്ര​യ്ക്കും തീ​വ്ര​മാ​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നി​ല്ല അ​ത്.
-സൈ​ജു കു​റു​പ്പ്

Related posts

Leave a Comment