കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വര്ധിപ്പിച്ചു. 19 കിലോ ഗ്രാം വാണിജ്യ സിലിണ്ടറിന് കൊച്ചിയില് ആറ് രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയില് വാണിജ്യ സിലിണ്ടറിന് 1,812 രൂപയായി. ഫെബ്രുവരി ഒന്നിന് കൊച്ചിയില് വാണിജ്യ സിലിണ്ടര് വില 1,806 രൂപയായിരുന്നു. അതേസമയം, ഗാര്ഹികാവശ്യത്തിനുള്ള സിലിണ്ടര് വില വര്ധിപ്പിച്ചിട്ടില്ല.
തൊട്ടാൽ പൊള്ളൂലോ ഇനി: വാണിജ്യ സിലിണ്ടറിന് ആറുരൂപ കൂട്ടി
