പള്ളുരുത്തിക്കാരി സൈറ ഭാനു ചില്ലറക്കാരിയല്ല, ഫേസ്ബുക്കിലൂടെ കണ്ടുമുട്ടിയ കാമുകനൊപ്പം സ്വന്തം കുഞ്ഞിന് തീവച്ചു, 23 വയസിനിടയില്‍ സൈറ കാട്ടിക്കൂട്ടിയ തോന്ന്യാസങ്ങള്‍ എണ്ണിപ്പെറുക്കി ഭര്‍ത്താവ്

ഒന്നര വയസുകാരിയെ ക്രൂരമായി മര്‍ദിക്കുകയും പൊള്ളലേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ അമ്മയ്ക്കും കാമുകനുമെതിരേ പോലീസ് കേസെടുത്തു. പള്ളുരുത്തി സ്വദേശി സൈറ ഭാനു (23), കാമുകന്‍ കോഴിക്കോട് ബേപ്പൂര്‍ സ്വദേശി ജുനൈദ് (27) എന്നിവര്‍ക്കെതിരേയാണ് പള്ളുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചു.

ഫോര്‍ട്ടുകൊച്ചി കുറ്റിക്കാട്ടില്‍ അനൂപിന്റെ മകള്‍ മിന്‍ഹ ഫാത്തിമയ്ക്കാണ് മര്‍ദനമേറ്റത്. ഭാര്യ സൈറ ഭാനുവും കോഴിക്കോട് സ്വദേശിയായ ജുനൈദും ചേര്‍ന്നു കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് അനൂപ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇടത് തോളെല്ല് പൊട്ടിയ കുട്ടിയുടെ ദേഹമാകെ മര്‍ദിച്ചതിന്റെയും പൊള്ളലേല്‍പിച്ചതിന്റെയും പാടുകളുമുണ്ട്. കീഴ്ചുണ്ട് മുറിഞ്ഞനിലയിലാണ്. കാലുകള്‍ കയറിട്ട് മുറുകെ കെട്ടിയതിന്റെ കരിവാളിച്ച പാടുണ്ട്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: രണ്ടു മാസം മുന്‍പു ഫേസ്ബുക്കിലൂടെയാണു കോഴിക്കോട് സ്വദേശി ജുനൈദുമായി സൈറാ ഭാനു പരിചയത്തിലാകുന്നത്. കഴിഞ്ഞ ജൂണ്‍ 22ന് കുടുംബശ്രീയുടെ യോഗത്തിനു പോകുകയാണെന്ന വ്യാജേന കുഞ്ഞിനെയുംകൊണ്ടു സൈറ ഭാനു വീടു വിട്ടു. ഇരുവരെയും കാണാതായതിനെത്തുടര്‍ന്ന് അനൂപ് പള്ളുരുത്തി പോലീസില്‍ പരാതി നല്‍കുകയും അന്വേഷണത്തില്‍ സൈറയും കുഞ്ഞും കോഴിക്കോടുണ്ടെന്നു കണ്ടെത്തുകയും ചെയ്തു.

തുടര്‍ന്നു മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ യുവതിയുടെ താത്പര്യപ്രകാരം മാതാപിതാക്കള്‍ക്കൊപ്പം കോടതി വിട്ടു. പിന്നീട് ദിവസങ്ങള്‍ക്കുശേഷം സൈറയെയും കുഞ്ഞിനെയും വീണ്ടും കാണാതായി. ഇതില്‍ യുവതിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെത്തിയ യുവതി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ അനൂപ് കുഞ്ഞിന്റെ ദേഹത്തെ പാടുകള്‍ കണ്ടു പരാതി നല്‍കുകയായിരുന്നു.

തന്റെ ഭാര്യയും കാമുകനും ചേര്‍ന്നാണു കുഞ്ഞിനെ ഉപദ്രവിച്ചതെന്നു കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. സംഭവത്തില്‍ ചൈല്‍ഡ് ലൈനും കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ ദേഹത്തുണ്ടായ മുറിവ് ബോധപൂര്‍വം ഉണ്ടാക്കിയതാണെന്നു പരിശോധിച്ച ഡോക്ടര്‍മാരും വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് പള്ളുരുത്തി പോലീസ് കേസെടുത്തിട്ടുള്ളത്. വനിതാ സെല്ലും മൊഴി രേഖപ്പെടുത്തി. സംഭവം നടന്നത് കോഴിക്കോട് ബേപ്പൂരായതിനാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കേസ് ബേപ്പൂര്‍ പോലീസിന് കൈമാറിയതായി പള്ളുരുത്തി പോലീസ് അറിയിച്ചു.

Related posts