ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ആ ചിത്രം ഇനിയില്ല! യുദ്ധഭീകരത ഭവനവും വസ്തുവകകളും നഷ്ടമാക്കിയ, മായാമര്‍ഹി എന്ന പെണ്‍കുട്ടിയ്ക്ക് കാലുകള്‍ കിട്ടിയിരിക്കുന്നു

അടുത്തനാളുകളില്‍ വച്ച് ലോകത്തെ ഒന്നടങ്കം കണ്ണീരണിയിച്ച ഒരു കാഴ്ച ഏതെന്ന് ചോദിച്ചാല്‍ ആദ്യം മനസിലേയ്‌ക്കോടിയെത്തുക, മയാമര്‍ഹിസെന്ന സിറിയന്‍ പെണ്‍കുട്ടിയെയും അവളുടെ ആ നടത്തവുമാണ്.

സിറിയയില്‍ അരങ്ങേറിയ യുദ്ധത്തില്‍ തകര്‍ന്ന വീട്ടില്‍ നിന്ന് ആറു മക്കള്‍ അടങ്ങിയ കുടുംബത്തോടൊപ്പം യാത്ര ചെയ്യവേയാണ് ജന്മനാ കാലുകളില്ലാത്തതിനാല്‍ തകരപ്പാട്ടില്‍ കാലുകളുറപ്പിച്ച് യാത്ര ചയ്യുന്ന പെണ്‍കുട്ടിയുടെ ദയനീയ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞത്.

 

അന്ന് അവളും അവളുടെ കുടുംബവും നമ്മെ കരയിപ്പിച്ചെങ്കില്‍ ഇന്ന് അവളുടേതായി പുറത്തുവരുന്ന ഒരു സന്തോഷവാര്‍ത്ത നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കും. കാരണം, ആ ടിന്നുകള്‍ ഇനി മയാമെര്‍ഹിക്ക് ഉപേക്ഷിക്കാം. അവള്‍ക്കായി കാലുകള്‍ ഒരുങ്ങിയിരിക്കുന്നു.

ജന്മനാ കാലുകളില്ലാതെയാണ് മയാമര്‍ഹിയെന്ന എട്ടുവയസുകാരി പെണ്‍കുഞ്ഞ് അലപ്പോയില്‍ ജനിച്ചത്. യുദ്ധഭീകരത തകര്‍ത്ത വീട്ടില്‍ നിന്നും ആറുകുഞ്ഞുങ്ങളടങ്ങുന്ന കുടുംബവുമൊത്ത് അച്ഛന്‍ മുഹമ്മദ് മര്‍ഹി സിറിയയിലെ അഭ്യയാര്‍ഥി ക്യാംപിലേക്ക് പലായനം ചെയ്തു.

ഒരു ക്യാംപില്‍ നിന്നും മറ്റൊരു ക്യാംപിലേക്ക് പലായനം ചെയ്യുമ്പോള്‍ കാലില്ലാതെ മയാ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. മുഹമ്മദിനും കാലുകള്‍ക്ക് വൈകല്യമുള്ളതിനാല്‍ കുഞ്ഞിനെ എടുത്തുകൊണ്ട് ദീര്‍ഘദൂരം നടക്കുന്നതും പ്രയാസമായി. ഇതിനൊരു പ്രതിവിധിയായി മുഹമ്മദ് മര്‍ഹി ഒരു ഉപായം കണ്ടെത്തി. മകള്‍ക്ക് തകരപാട്ടകള്‍കൊണ്ട് കാലുകള്‍ നിര്‍മിക്കുക. അച്ഛനുണ്ടാക്കിയ കാലുകളില്‍ മയ പതിയെ നടന്നു.

ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് കുട്ടിയ്ക്ക് കാലുകള്‍ നിര്‍മിച്ചുനല്‍കാമെന്ന് തുര്‍ക്കിഷ് ഡോക്ടര്‍ മെഹമ്മെദ് സെക്കി സുല്‍ക്കു ഉറപ്പുനല്‍കിയത്. അവള്‍ക്കുവേണ്ടിയുള്ള കൃത്രിമ കാല്‍ തയാറായിക്കഴിഞ്ഞു. ആ കാലുകളില്‍ ഇനി അവള്‍ നടക്കും, ലോകത്തോടൊപ്പം, സമാധാനം തേടി.

Related posts