മോസ്കോ: വിമതനീക്കത്തെത്തുടർന്നു ഭരണം നഷ്ടപ്പെട്ടു റഷ്യയിൽ അഭയം തേടിയ സിറിയൻ മുൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമം നടന്നെന്നു റിപ്പോർട്ട്. നിലവിൽ റഷ്യയിലെ അപ്പാർട്മെന്റിൽ ചികിത്സയിലാണ് അസദ്.
അസദിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്നും കടുത്ത ചുമയും ശ്വാസംമുട്ടലും മൂലം അദ്ദേഹം ചികിത്സ തേടിയെന്നും പരിശോധനകളിൽ അദ്ദേഹത്തിന്റെ ശരീരത്തിൽ വിഷാംശമുണ്ടായിരുന്നെന്നു കണ്ടെത്തിയെന്നുമാണു റിപ്പോർട്ട്.
അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായെന്നും റിപ്പോർട്ടുകളിലുണ്ട്. എന്നാൽ, റഷ്യയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.