സിയാൽകോട്ട് (ബംഗ്ലാദേശ്): ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് തുടർച്ചയായ നാലാം ജയം. ബംഗ്ലാദേശിനെതിരായ നാലാം മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 56 റണ്‍സ് ജയം ഇന്ത്യ സ്വന്തമാക്കി. രാജ്യാന്തര അരങ്ങേറ്റം കുറിച്ച മലയാളി താരം ആശാ ശോഭന മൂന്ന് ഓവറിൽ 18 റൺസ് വഴങ്ങി രണ്ടു വിക്കറ്റുമായി തിളങ്ങി.
റിക്കാർഡ് അരങ്ങേറ്റം
ഇന്ത്യക്കായി വനിതാ ട്വന്റി-20 ക്രിക്കറ്റിൽ അരങ്ങേറുന്ന പ്രായം കൂടിയ താരം എന്ന റിക്കാർഡ് മുപ്പത്തിമൂന്നുകാരിയായ ആശ സ്വന്തമാക്കി. മഴ തടസപ്പെടുത്തിയ മത്സരം 14 ഓവറായി വെട്ടിക്കുറച്ചു.
ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിംഗ് തെരഞ്ഞെടുത്തപ്പോൾ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റിന് 122 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന് 14 ഓവറിൽ ഏഴു വിക്കറ്റിന് 68 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് (26 പന്തിൽ 39) കളിയിലെ താരം.