ദുബായ്: ഐസിസി പുരുഷന്മാരുടെ ട്വന്റി-20 ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി അഞ്ചാം സ്ഥാനം നിലനിര്‍ത്തി. 762 പോയിന്റാണ് കോഹ്ലിക്ക്. 743 പോയിന്റുമായി വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാൻ കെ.എല്‍. രാഹുല്‍ ആറാം സ്ഥാനത്തെത്തി.
ട്വന്റി 20 ബാറ്റിംഗിൽ റാങ്കിംഗിൽ കോഹ്ലിയും രാഹുലും മാത്രമാണ് ബാറ്റ്സ്മാന്മാരുടെ ആദ്യ പത്തിലുള്ള ഇന്ത്യക്കാർ. ഡേവിഡ് മലാന് (888), ആരോണ്‍ ഫിഞ്ച് (830), ബാബര്‍ അസം (828), ഡെവോണ്‍ കോണ്‍വെ (774) എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളില്‍.
ഏകദിന റാങ്കിംഗില്‍ കോഹ്ലിയും രോഹിത് ശര്‍മയും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. അസമാണ് മുന്നിൽ. ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ജസ്പ്രീത് ബുംറ മാത്രമാണ് ആദ്യ പത്തിലുള്ളത്. ആറാം സ്ഥാനത്താണ് ബുംറ.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജ ഒമ്പതാം സ്ഥാനം നിലനിര്‍ത്തി.