കോഴിക്കോട്: ഒരിക്കല്‍ക്കൂടി വെള്ളപ്പൊക്കത്തില്‍ സര്‍വതും നഷ്ടപ്പെടുകയും ഉദ്ദേശിച്ച വ്യാപാരം ഉണ്ടാകാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രളയസെസ് പിരിക്കുന്നത് അടിയന്തരമായി നിര്‍ത്തണമെന്ന് വ്യാപാരി വ്യവസായി എകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ ആവശ്യപ്പെട്ടു.
നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഭീമമായ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ഈ സാഹചര്യത്തില്‍ പ്രളയസെസ് പിരിക്കുന്നത് നിര്‍ത്താന്‍ മന്ത്രി തോമസ് ഐസകിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യാപാര മേഖലയ്ക്കുണ്ടായ നഷ്ടകണക്ക് കൃത്യമായി വിലയിരുത്തും. ഇതിനായി വ്യാപാരികളുടെ യോഗം ചേരും. കണക്ക് കൃത്യമായി വിലയിരുത്തി മുഖ്യമന്ത്രിക്ക് നല്‍കും. പലയിടത്തും വെള്ളം കയറി ഷോപ്പുകള്‍ നശിച്ചു. ഗോഡൗണുകളില്‍ പലചരക്കുകള്‍ ഉള്‍പ്പെടെ ഉപയോഗശൂന്യമായി.
ഇക്കാര്യങ്ങളെല്ലാം അതാത് ജില്ലാ കമ്മിറ്റികളില്‍ നിന്നും കണക്കുകളായി ശേഖരിച്ച് സര്‍ക്കാരിന് കൈമാറുമെന്നും ടി.നസറുദ്ദീന്‍ ‘രാഷ്ട്ര ദീപിക’യോട് പ്രതികരിച്ചു.