ആഹാ എന്തൊരു സൗകര്യം; ടി പി കേസ് പ്രതികള്‍ക്ക് പൂജപ്പുരയില്‍ സുഖവാസം; പ്രതികളുടെ സെല്ലില്‍ നിന്നു പിടിച്ചെടുത്തത് ഇവയൊക്കെയാണ്…

tpതിരുവനന്തപുരം: ടി പി വധക്കേസ് പ്രതികള്‍ക്ക് പൂജപ്പുര സെന്‍ട്രല്‍ ജയിലിലും സുഖവാസം. ടി.പി.ചന്ദ്രശേഖരന്‍, ഭാസ്കര കാരണവര്‍ വധക്കേസ് പ്രതികളില്‍നിന്നും. മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു. അണ്ണന്‍ സിജിത്ത്, ബാസിത് അലി എന്നിവരുടെ സെല്ലില്‍നിന്ന് ഫോണ്‍ കണ്ടെത്തി. രണ്ട് സ്മാര്‍ട്ട്‌ഫോണുകളും രണ്ട് സിം കാര്‍ഡുകളുമാണ് കണ്ടെത്തിയത്. ജയില്‍ സൂപ്രണ്ടിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന നടത്തിയത്. ഭാസ്കര കാരണവര്‍ വധക്കേസ് പ്രതിയാണ് ബാസിത് അലി. അണ്ണന്‍ സിജിത്ത് ടിപി വധക്കേസ് പ്രതിയും.

ട്രൗസര്‍ മനോജ് എന്ന മനോജ്, അണ്ണന്‍ സിജിത് എന്ന സിജിത്, റഫീക്ക് എന്നീ മൂന്നു പ്രതികളാണു ടിപി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ളത്. ഇവിടെ ഇവര്‍ക്ക് സുഖവാസമാണെന്നുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കൊടി സുനി, മുഹമ്മഹ് ഷാഫി, ടി.കെ.രജീഷ് എന്നിവര്‍ തൃശൂര്‍ വിയ്യൂര്‍ ജയിലിലാണ്. കേസിലെ പ്രതികള്‍ എല്ലാവരെയും ഒന്നിച്ചു ഒരിടത്ത് ജയിലില്‍ ആക്കുന്നത് ശരിയാവില്ലെന്ന വിലയിരുത്തലിലാണ് പലയിടത്താക്കിയത്.

മുമ്പ് ഇവര്‍ കിടന്നിരുന്ന കോഴിക്കോട്, വിയ്യൂര്‍ ജയിലുകളിലും ഇവരില്‍ നിന്നും ഫോണ്‍ പിടിച്ചെടുത്തിരുന്നു. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ സജീവമായതാണ് ഇവര്‍ക്ക് വിനയായത്.മുമ്പ് കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരില്‍നിന്നാണ് വിയ്യൂരില്‍ ഫോണ്‍ പിടിച്ചത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള രണ്ടു വിലയേറിയ സ്മാര്‍ട്ട് ഫോണുകള്‍, ഇവ ചാര്‍ജ് ചെയ്യാനുള്ള രണ്ടു പവര്‍ ബാങ്കുകള്‍, ഡേറ്റ കേബിളുകള്‍, മൂന്നു സിം കാര്‍ഡുകള്‍ എന്നിവയാണു ജയിലറുടെ നേതൃത്വത്തിലുള്ള സംഘം അന്ന് റെയ്ഡില്‍ പിടിച്ചത്. പ്രതികള്‍ക്ക് ജയിലില്‍ സുഖവാസമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിവയ്ക്കുന്നതാണ് പുതിയ സംഭവങ്ങള്‍.

Related posts