ഓർക്കുക, കേരളം ഇന്ത്യയുടെ ഭാഗം..! പി​ണ​റാ​യി വി​ജ​യ​ന്‍ ഒ​രു രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​യു​ടെ നേ​താ​വെ​ന്ന​തി​ന​പ്പു​റം കേരളത്തിന്‍റെ മുഖ്യമന്ത്രി യാണെന്ന് ഓർക്കണമെന്ന് ടി. ​പ​ദ്മ​നാ​ഭ​ന്‍

t-padmanabhanക​ട​മ്പൂ​ർ: രാ​ജ്യ​ത്ത് വ​ള​രു​ന്ന​ത് അ​സ​ഹി​ഷ്ണു​ത​യു​ടെ രാ​ഷ്ട്രീ​യ​മാ​ണെ​ന്ന് ചെ​റു​ക​ഥാകൃ​ത്ത് ടി. ​പ​ദ്മ​നാ​ഭ​ന്‍. ഒ​രു സം​സ്ഥാ​ന​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ മ​റ്റൊ​രു സം​സ്ഥാ​ന​ത്ത് ത​ട​യു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്നി​ട​ത്തോ​ളം വ​ള​ര്‍​ന്നി​രി​ക്കു​ക​യാ​ണ് അ​സ​ഹി​ഷ്ണു​ത.

പി​ണ​റാ​യി വി​ജ​യ​ന്‍ ഒ​രു രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​യു​ടെ നേ​താ​വെ​ന്ന​തി​ന​പ്പു​റം കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ഇ​ന്ത്യ​യി​ലെ​വി​ടെ​യും പോ​കാ​ന്‍ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​മു​ണ്ട്. അ​തി​നെ ചോ​ദ്യം ചെ​യ്യാ​നി​റ​ങ്ങി​യ​വ​ര്‍ കേ​ര​ളം ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് മ​റ​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  ക​ട​മ്പൂ​ര്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ന്‍റെ വാ​ര്‍​ഷി​ക​വും പു​തു​താ​യി നി​ര്‍​മ​ച്ച മെ​ഗാ ഹൈ​ടെ​ക് ഓ​പ്പ​ണ്‍ സ്റ്റേ​ജും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഞാ​ന്‍ പ​റ​യു​ന്ന​തു മാ​ത്രം ശ​രി മ​റ്റു​ള്ള​വ​രൊ​ന്നും ശ​രി​യ​ല്ലെ​ന്നു ക​രു​തു​ന്ന​തും അ​സ​ഹി​ഷ്ണു​ത​യാ​ണ്. അ​യ​ല്‍​വാ​സി​യു​ടെ അ​ടു​ക്ക​ള​യി​ല്‍ എ​ന്താ​ണ് വേ​വു​ന്ന​തെ​ന്ന് എ​ത്തി​നോ​ക്കു​ന്ന ഒ​രു കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ന​മ്മ​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത്. അ​യ​ല്‍​ക്കാ​ര​നാ​യ മു​ഖ്യ​മ​ന്ത്രി​യെ മം​ഗ​ളൂ​രു​വി​ല്‍  കാ​ലു​കു​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നു പ്ര​ഖ്യാ​പി​ച്ച​വ​ര്‍ വി​ദ്വേ​ഷം വ​ള​ര്‍​ത്താ​നാ​ണ് ശ്ര​മി​ച്ച​തെ​ന്നും പ​ദ്മ​നാ​ഭ​ൻ പ​റ​ഞ്ഞു.

ലോ​ക​ഭാ​ഷ​യെ​ന്ന നി​ല​യി​ല്‍ ഇം​ഗ്ലീ​ഷ് ഏ​റെ മ​ഹ​ത്ത​ര​മാ​ണെ​ങ്കി​ലും മ​ല​യാ​ള​ത്തെമ​റ​ക്ക​രു​തെ​ന്നും ടി.​പ​ദ്മ​നാ​ഭ​ന്‍ ഓ​ര്‍​മി​പ്പി​ച്ചു. കു​ഞ്ഞി​രാ​മ​ന്‍ മാ​സ്റ്റ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ല​ന​ട​ന്‍ ഇ​ല്‍​ഹാ​ൻ, ക​ട​മ്പൂ​ര്‍ പ​ഞ്ചാ​യ​ത്തം​ഗം കെ.​വി.​സോ​ന, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ പി.​എം.​സ്മി​ത, മാ​നേ​ജ​ര്‍ മു​ര​ളീ​ധ​ര​ൻ. രോ​ഷ്നി ര​മേ​ഷ്, പി.​ദീ​പ, സ​ജീ​വ​ന്‍ വെ​ങ്ങി​ലാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts