ടി-​സീ​രീ​സ് ഉ​ട​മ​യ്ക്കെ​തി​രേ യു​വ​തി​യു​ടെ പീ​ഡ​ന പ​രാ​തി; പി​ന്നാ​ലെ പി​ൻ​വ​ലി​ക്ക​ൽ

മും​ബൈ: ടി-​സീ​രീ​സ് ഉ​ട​മ ഭൂ​ഷ​ണ്‍ കു​മാ​റി​നെ​തി​രേ യു​വ​തി ലൈം​ഗി​ക അ​തി​ക്ര​മ പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം പ​രാ​തി പി​ൻ​വ​ലി​ച്ചു. മും​ബൈ​യി​ലെ ഓ​ഷി​വാ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണു യു​വ​തി ബു​ധ​നാ​ഴ്ച കൈ​പ്പ​ട​യി​ൽ എ​ഴു​തി പ​രാ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ വ്യാ​ഴാ​ഴ്ച പ​രാ​തി പി​ൻ​വ​ലി​ക്കു​ന്ന​താ​യി അ​റി​യി​ച്ച് യു​വ​തി പോ​ലീ​സി​ന് ക​ത്ത​യ​യ്ക്കു​ക​യാ​യി​രു​ന്നു.

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഭൂ​ഷ​ണ്‍ കു​മാ​ർ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തെ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ നി​രാ​ശ​യെ തു​ട​ർ​ന്നാ​ണ് താ​ൻ പ​രാ​തി ന​ൽ​കി​യ​തെ​ന്ന് യു​വ​തി അ​ടു​ത്ത ദി​വ​സം തി​രു​ത്തി​പ്പ​റ​ഞ്ഞു. ഭാ​വി​യി​ൽ ഇ​ത്ത​രം തെ​റ്റാ​യ പ​രാ​തി​ക​ൾ ഭൂ​ഷ​ണ്‍ കു​മാ​റി​നെ​തി​രേ ഉ​ന്ന​യി​ക്കി​ല്ലെ​ന്നും യു​വ​തി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി പി​ൻ​വ​ലി​ക്ക​ൽ ക​ത്തി​ൽ പ​റ​യു​ന്നു.

ത​നി​ക്കെ​തി​രാ​യ യു​വ​തി​യു​ടെ പ​രാ​തി കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും ക​രു​തി​ക്കൂ​ട്ടി ത​ന്‍റെ സ​ൽ​പ്പേ​ര് ക​ള​ങ്ക​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും ഭൂ​ഷ​ണ്‍ കു​മാ​ർ പി​ടി​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ടു പ്ര​തി​ക​രി​ച്ചു.

Related posts