തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതല ലഭിച്ച എ. വിജയരാഘവനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ടി. സിദ്ദിഖ്.
ബിജെപിക്ക് ഒരു സെക്രട്ടറിയേക്കൂടി ലഭിച്ചിരിക്കുന്നെന്ന് സിദ്ദിഖ് പരിഹസിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു സിദ്ദിഖിന്റെ പ്രതികരണം.ബിജെപിക്ക് കേരളത്തില്‍ പ്രസിഡന്റ് മാത്രമല്ല, ഇപ്പോള്‍ ഒരു സെക്രട്ടറിയേയും ലഭിച്ചിരിക്കുന്നു.
സ്ത്രീ വിരുദ്ധതയിലും ന്യൂനപക്ഷ വിരുദ്ധതയിലും പിഎച്ച്ഡി എടുത്ത ഒരു നേതാവിനെ ഉന്നതമായ പാര്‍ട്ടി സ്ഥാനത്ത് അവരോധിക്കുമ്പോള്‍ സൈബര്‍ സഖാക്കള്‍ക്ക് വേണ്ടത്ര കാപ്സ്യൂളുകള്‍ നിർമിച്ച് നല്‍കിയെന്ന് വിശ്വസിക്കട്ടെ- സിദ്ദിഖ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.