കോഴിക്കോട്: എം.വിൻസന്റ് എംഎൽഎയെ ജയിലിൽ അടച്ചത് സിപിഎമ്മിന്റെ പ്രത്യേക താൽപര്യ പ്രകാരമാണെന്ന് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ്. വലിയ ഗൂഡാലോചനയാണ് ഇതിനു പിന്നിൽ നടന്നത്. പീഡനം നടന്നതായുള്ള വീട്ടമ്മയുടെ പരാതി വിശ്വാസത്തിലെടുക്കാൻ കഴിയില്ല.
വിൻസന്റിനെ അറസ്റ്റുചെയ്യും മുൻപേ ഒരു വിവിഐപി ജയിലിൽ എത്താനുണ്ടെന്ന് ജയിൽ അധികൃതർക്ക് വിവരം ലഭിച്ചിരുന്നു.ഇതെങ്ങനെയെന്ന് അന്വേഷിക്കണം. അന്വേഷണം കഴിഞ്ഞാൽ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെടുമെന്ന് ഉറപ്പാണ്. അപ്പോൾ അദ്ദേഹത്തിന് സ്ഥാനമാനങ്ങൾ തിരികെ നൽകുമെന്നും അത് പാർട്ടി തന്നെ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും സിദ്ദിഖ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്ത് നടിമാടുന്ന ദളിത് പീഡനത്തിനും പശുവിന്റെ പേരിൽ നടത്തുന്ന അക്രമങ്ങൾക്കുമെതിരേ പാർലമെന്റിൽ ശക്തമായ പ്രക്ഷോഭം നയിക്കുന്ന എം.കെ.രാഘവൻ എംപിയെ കോഴിക്കോട് ഡിസിസി ഓഡിറ്റോറിയത്തിൽ 29-ന് നടക്കുന്ന ചടങ്ങിൽ ആദരിക്കും. രാഷ്ട്രീയ- സാമൂഹ്യ രംഗത്തെ നിരവധി പേർ ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.