കണ്ണൂര്‍:കല്യാശ്ശേരി എംഎല്‍എ ടി.വി രാജേഷായിരുന്നു ഇന്ന് സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ ഏറ്റവും ജനശ്രദ്ധ പിടിച്ചുപറ്റിയത്. വിശന്നു വലഞ്ഞ് അല്പം ഭക്ഷണം കഴിക്കാനിറങ്ങിയതായിരുന്നു എംഎല്‍എ. എന്നാല്‍ ഊട്ടുപുരയുടെ ഗേറ്റിനു മുമ്പിലെത്തിയപ്പോള്‍ കഥമാറി.അകത്തേക്കു കടക്കാന്‍ പറ്റില്ലെന്നു വോളണ്ടിയര്‍മാര്‍. എംഎല്‍എ ഒറ്റയ്ക്കായിരുന്നില്ല കൂടെ മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നു.മാധ്യമപ്രവര്‍ത്തകര്‍ക്കും സ്റ്റുഡന്‍സ് പോലീസിനും വേഗത്തില്‍ ഊട്ടുപുരയിലെത്താന്‍ ഗേറ്റ് തുറക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടതോടെ വോളണ്ടിയര്‍മാര്‍ പരുങ്ങലിലായി.
സംഭവം അറിഞ്ഞെത്തിയ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ എംഎല്‍എയുമായി സംസാരിച്ചു. കനത്ത വെയിലില്‍ മാധ്യമപ്രവര്‍ത്തകരെ ക്യൂവില്‍ നിര്‍ത്താന്‍ കഴിയില്ലെന്നായിരുന്നു എംഎല്‍എ യുടെ വാദം. അവസാനം ക്ഷമനശിച്ച എംഎല്‍എ ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറിയെങ്കിലും മറ്റുള്ളവരെ പോലീസ് തടഞ്ഞു. ഒടുവില്‍ എല്ലാവരെയും ഉള്ളിലെത്തിക്കാന്‍ നടപടിയെടുക്കാമെന്ന് പറഞ്ഞ്് എംഎല്‍എ പതിയ ഊണുമേശയ്ക്കരികിലേക്കു നീങ്ങിയതോടെയാണ് നാടകീയ സംഭവങ്ങള്ക്കവസാനമായത്.