മുംബൈ: വെസ്റ്റ്ഇൻഡീസിനെതിരായ ട്വന്റി 20 പരന്പരയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കും മുൻ നായകൻ എം.എസ്.ധോണിക്കും ബിസിസിഐ വിശ്രമം അനുവദിച്ചു. കോഹ്ലിയുടെ അഭാവത്തിൽ രോഹിത് ശർമയാകും ഇന്ത്യയെ നയിക്കുക.
ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരന്പരയിൽ കോഹ്ലി മടങ്ങിയെത്തും. നവംബർ 21-ന് ബ്രിസ്ബേനിലാണ് ഓസ്ട്രലിയൻ പര്യടനത്തിനു തുടക്കം കുറിക്കുന്ന ട്വന്റി 20. ഇതിനുശേഷം ഓസ്ട്രേലിയയ്ക്കെതിരേ നാലു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും ഇന്ത്യ കളിക്കും.
വിൻഡീസിനെതിരായ നാല്, അഞ്ച് ഏകദിനങ്ങൾക്കുള്ള ടീമിൽ കേദാർ യാദവിനെ ഉൾപ്പെടുത്തി.
വിൻഡീസിനെതിരായ ട്വന്റി 20 ടീം: രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ.രാഹുൽ, ദിനേശ് കാർത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, കൃണാൽ പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഖലീൽ അഹമ്മദ്, ഉമേഷ് യാദവ്, ഷഹ്ബാസ് നദീം.