മുംബൈ: ഗുജറാത്ത് ടൈറ്റൻസിന് ഐപിഎൽ കിരീടം നേടിക്കൊടുത്ത ഹർദിക് പാണ്ഡ്യ അയർലൻഡിനെതിരേയുള്ള ട്വന്റി-20 പരന്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കും.
ഡബ്ലിനിൽ 26 നും 28 നുമായി പൂർത്തിയാകുന്ന പരന്പരയിൽ സഞ്ജു സാംസണും ഇടംനേടി. മഹാരാഷ്ട്രയിൽ നിന്നുള്ള വലംകൈയൻ ബാറ്റർ രാഹുൽ ത്രിപാഠിയാണ് ടിമിലെ പുതുമുഖം.
ഐപിഎല്ലിനെ മിന്നുംഫോമാണ് രാഹുലിന് ദേശീയടീമിലേക്കു വഴിതുറന്നത്.പേസർ ഭുവനേശ്വർ കുമാറാണ് വൈസ്ക്യാപ്റ്റൻ. ഒന്നാം വിക്കറ്റ് കീപ്പറായി ദിനേശ് കാർത്തിക്ക് ടീമിലുണ്ടാകും.
ടീം: ഹർദിക് പാണ്ഡ്യ (ക്യാപ്റ്റൻ) ഭൂവനേശ്വർ കുമാർ (വൈസ് ക്യാപ്റ്റൻ) ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, വെങ്കിടേഷ് അയ്യർ, ദീപക് ഹുഡ, രാഹുൽ ത്രിപാഠി, ദിനേശ് കാർത്തിക്, യുസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, രവി ബിഷ്ണോയി, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, ആർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്.