വെല്ലിംഗ്ടണ്‍: കിവികൾ കൂട്ടമായി കൊത്തിപ്പറിച്ചപ്പോൾ നീലപ്പടയ്ക്ക് ദയനീയ തോൽവി. മൂന്നു മത്സര ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ ആദ്യ പോരാട്ടത്തിൽ ന്യൂസിലൻഡ് 80 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തി. വെല്ലിംഗ്ടണിൽ ഇന്ത്യ ബൗളിംഗിലും ബാറ്റിംഗിലും തികഞ്ഞ പരാജയമാകുന്നതാണ് കണ്ടത്. സ്കോർ: ന്യൂസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 219. ഇന്ത്യ 19.2 ഓവറിൽ 139.
തകർച്ചത്തുടക്കം
ന്യൂസിലൻഡ് ഇന്ത്യക്കെതിരേ നേടുന്ന ഏറ്റവും ഉയർന്ന ട്വന്റി-20 സ്കോറായിരുന്നു ഇന്നലെ പിറന്നത്. 220 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 31 പന്തിൽ 39 റണ്‍സ് നേടിയ എം.എസ്. ധോണിയാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. ധോണിയും കൃണാൽ പാണ്ഡ്യയും (20 റണ്‍സ്) ഏഴാം വിക്കറ്റിൽ 52 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചതായിരുന്നു ഇന്ത്യൻ നിരയുടെ മികച്ച പ്രകടനം.
തകർത്തടിച്ച് സീഫർട്ട്
വിക്കറ്റ് കീപ്പർ ടിം സീഫർട്ടിന്റെ വെടിക്കെട്ട് ഇന്നിംഗ്സ് ആണ് കിവീസിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഓപ്പണർമാരായ സീഫർട്ടും കോളിൻ മണ്‍റോയും 8.2 ഓവറിൽ 86 റണ്‍സ് അടിച്ചെടുത്തശേഷമാണ് പിരിഞ്ഞത്. സീഫർട്ട് 43 പന്തിൽ ആറ് സിക്സും ഏഴ് ഫോറും അടക്കം 84 റണ്‍സ് നേടി. സീഫർട്ടാണ് മാൻ ഓഫ് ദ മാച്ച്. 20 പന്തിൽ 34 റണ്‍സ് നേടിയാണ് മണ്‍റോ കൃണാൽ പാണ്ഡ്യക്കു മുന്നിൽ കീഴടങ്ങിയത്.
സ്കോർബോർഡ്
ടോസ്: ഇന്ത്യ
ന്യൂസിലൻഡ് ബാറ്റിംഗ്: സീഫർട്ട് ബി ഖലീൽ 84, മണ്‍റോ സി വിജയ് ബി കൃണാൽ 34, വില്യംസണ് സി ഹാർദിക് ബി ചാഹൽ 34, ഡാരിൽ മിച്ചൽ സി കാർത്തിക് ബി ഹാർദിക് 8, ടെയ്ലർ സി ഖലീൽ ബി ഭുവനേശ്വർ 23, ഗ്രാൻഡ്ഹോം സി സബ് (സിറാജ്) ബി ഹാർദിക് 3, സാന്റ്നർ നോട്ടൗട്ട് 7, കഗ്ലെലിജിൻ നോട്ടൗട്ട് 20, എക്സ്ട്രാസ് 6, ആകെ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 219.
ബൗളിംഗ്: ഭുവനേശ്വർ 4-0-47-1, ഖലീൽ 4-0-48-1, കൃണാൽ 4-0-37-1, ഹാർദിക് 4-0-51-2, ചാഹൽ 4-0-35-1.
ഇന്ത്യ ബാറ്റിംഗ്: രോഹിത് സി ഫെർഗൂസണ് ബി സൗത്തി 1, ധവാൻ ബി ഫെർഗൂസണ് 29, വിജയ് ശങ്കർ സി ഗ്രാൻഡ്ഹോം ബി സാന്റ്നർ 27, പന്ത് ബി സാന്റ്നർ 4, ധോണി സി ഫെർഗൂസണ് ബി സൗത്തി 39, കാർത്തിക് സി സൗത്തി ബി സോധി 5, ഹാർദിക് സി ഡാരിൽ മിച്ചൽ ബി സോധി 4, കൃണാൽ സി സീഫർട്ട് ബി സൗത്തി 20, ഭുവനേശ്വർ സി സീഫർട്ട് ബി ഫെർഗൂസണ് 1, ചാഹൽ ബി മിച്ചൽ 1, ഖലീൽ അഹമ്മദ് നോട്ടൗട്ട് 1, എക്സ്ട്രാസ് 7, ആകെ 19.2 ഓവറിൽ 139.
ബൗളിംഗ്: സൗത്തി 4-0-17-3, കഗ്ലെലിജിൻ 2-0-34-0, ഫെർഗൂസണ് 4-0-22-2, സാന്റ്നർ 4-0-24-2, ഡാരിൽ മിച്ചൽ 2.2-0-13-1, സോധി 3-0-26-2.