
ലണ്ടൻ: ഈ വര്‍ഷം നടത്താനിരുന്ന ട്വന്റി- 20 ക്രിക്കറ്റ് ലോകകപ്പ് മാറ്റിവച്ചു. 2022 ഒക്ടോബറിലേക്കാണ് ടൂര്‍ണമെന്റ് മാറ്റിയതെന്ന് ഐസിസി അറിയിച്ചു.
ഓസ്ട്രേലിയ വേദിയാകാനിരുന്ന ലോകകപ്പാണ് മാറ്റിയത്. ഓസ്ട്രേലിയയിലെ കോവിഡ് വ്യപനത്തെ തുടര്‍ന്നാണ് തീരുമാനം.
ഒക്ടോബർ 18 മുതൽ നവംബർ 15 വരെ ആയിരുന്നു ടൂർണമെന്റ് നടക്കേണ്ടിയിരുന്നത്. അതേസമയം, 2021 ഒക്ടോബറിൽ ഇന്ത്യ വേദിയാവുന്ന ട്വന്റി-20 ലോകകപ്പിന് മാറ്റമില്ല