ദുബായ്: 2024 ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന് നേപ്പാളും ഒമാനും യോഗ്യത നേടി. ഐസിസി ഏഷ്യ റീജൺ യോഗ്യതാ റൗണ്ടില്‍ ഫൈനലില്‍ കടന്നതോടെയാണ് ഇരു ടീമും ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്. ഒമാന്‍ സെമിയില്‍ ബെഹ്റിനെ 10 വിക്കറ്റിനും നേപ്പാള്‍ യുഎഇയെ എട്ട് വിക്കറ്റിനും തോല്‍പ്പിച്ചു
ട്വന്റി-20 ലോകകപ്പ്: നേപ്പാളും ഒമാനും യോഗ്യത നേടി
