ധാംബുള്ള: ഏഷ്യ കപ്പ് വനിത ട്വന്റി 20 കിരീടം ശ്രീലങ്കയ്ക്ക്. ഫൈനലിൽ ശ്രീലങ്ക എട്ടു വിക്കറ്റുകൾക്ക് ഇന്ത്യയെ തോൽപ്പിച്ചു. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ സ്മൃതി മന്ദാനയുടെ (47 പന്തിൽ 60) മികവിൽ 20 ഓവറിൽ ആറു വിക്കറ്റിന് 165 റണ്‍സ് നേടി.
ചാമരി അട്ടപ്പട്ടു (43 പന്തിൽ 61), ഹർഷിത സമരവിക്രമ (പുറത്താകാതെ 51 പന്തിൽ 69), കവിഷ് ദിൽഹരി (പുറത്താകെ 16 പന്തിൽ 30) എന്നിവരുടെ ബാറ്റിംഗ് മികവിൽ ലങ്ക താരതമ്യേന മികച്ച സ്കോർ 18.4 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
അവസാന ഓവറുകളിൽ തകർത്തടിച്ച ജെമീമ റോഡ്രിഗസും (16 പന്തിൽ 29), റിച്ച ഗോഷുമാണ് (14 പന്തിൽ 30) ഇന്ത്യക്ക് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്. നാലോവറിൽ 36 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റ് നേടിയ കവിഷ ദിൽഹരിയാണ് ലങ്കൻ ബൗളിംഗ് നിരയിൽ തിളങ്ങിയത്.