ജോർജ്ടൗണ് (ഗയാന): ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ പോരാടും. വാശിയേറിയ പോരാട്ടത്തിന് ഭീഷണിയായി മഴ. സെമി ഫൈനലിന് റിസർവ് ദിനം ഇല്ല. മഴയ്ക്ക് 90 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം. മൂന്ന് ദിവസമായി ഗയാനയിൽ കനത്ത മഴയാണ്. അതുകൊണ്ടുതന്നെ ഇന്ത്യ x ഇംഗ്ലണ്ട് സെമി ഫൈനൽ ഒരുപക്ഷേ, നടന്നേക്കില്ല.
അങ്ങനെയെങ്കിൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും. കാരണം, സൂപ്പർ എട്ട് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയാണ് ഇംഗ്ലണ്ടിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചത്. സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ ഇന്ത്യ ഒന്നാം സ്ഥാനത്തായിരുന്നു. സൂപ്പർ രണ്ട് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാണ് ഇംഗ്ലണ്ട്.
മാത്രമല്ല, ലീഗ് റൗണ്ടിൽ ഗ്രൂപ്പ് എയിൽ ഇന്ത്യ ഒന്നാമതായപ്പോൾ ഇംഗ്ലണ്ട് ബിയിൽ രണ്ടാം സ്ഥാനക്കാരായിരുന്നു. റിസർവ് ദിനം ഇല്ലാത്തതിനാൽ എക്സ്ട്രാ 250 മിനിറ്റ് മത്സരത്തിനായി മാറ്റിവച്ചിട്ടുണ്ട്. അപ്പോഴും നടന്നില്ലെങ്കിൽ മാത്രമേ മത്സരം ഉപേക്ഷിക്കൂ.