ഹരാരെ: സിംബാബ്വെയ്ക്കെതിരായ ടി20 പരന്പരയിലെ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാന് ജയം. 50 റൺസിനാണ് അഫ്ഗാനിസ്ഥാൻ വിജയിച്ചത്.
അഫ്ഗാനിസ്ഥാൻ ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്വെ 103 റൺസിൽ ഓൾഔട്ടായി. 35 റൺസ് എടുത്ത നായകൻ സിക്കന്ദർ റാസയാണ് സിംബാബ്വെയുടെ ടോപ്സ്കോറർ. ഓപ്പണർ ബ്രയാൻ ബെന്നറ്റ് 27 റൺസെുത്തു.
അഫ്ഗാനിസ്ഥാന് വേണ്ടി റാഷിദ് ഖാനും നവീൻ ഉൾ ഹഖും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മുജീബ് ഉർ റഹ്മാൻ രണ്ടും അസമത്തുള്ള ഒമർസായും ഫരീദ് അഹ്മദ് മാലിക്കും ഓരോ വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 153 റൺസെടുത്തത്. 58 റൺസെടുത്ത ഡാർവിഷ് റസൂലിയാണ് അഫ്ഗാനിസ്ഥാന്റെ ടോപ്സ്കോറർ. അസമത്തുള്ള ഒമർസായ് 28 ഉം ഗുൽബാദിൻ നായ്ബ് 26 ഉം റൺസും സ്കോർ ചെയ്തത്.
പരന്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്വെ വിജയിച്ചിരുന്നു. ഇന്നത്തെ വിജയത്തോടെ പരന്പരയിൽ അഫ്ഗാനിസ്ഥാൻ സിംബാബ്വെയ്ക്കൊപ്പമെത്തി.