സിനിമാ താരങ്ങൾ തങ്ങളുടെ കഥാപാത്രമായി മാറാൻ ഒരുപാട് യാതനകൾ സഹിക്കാറുണ്ട്. സിനിമയോളം തന്നെ അത്തരം മേക്കോവറുകളും ആരാധക ശ്രദ്ധ പിടിച്ചുപറ്റാറുമുണ്ട്.
എന്നാൽ തപ്സി പന്നുവിന്റെ മേക്കോവർ കണ്ട് ആരാധകർ മാത്രമല്ല സഹതാരങ്ങളും ഞെട്ടിയിരിക്കുകയാണ്.
തന്റെ പുതിയ ചിത്രത്തിൽ അത്ലറ്റായി വേഷമിടുന്ന താപ്സി ശരീരത്തിനു വരുത്തിയ രൂപമാറ്റം അത്രയുമുണ്ട്. കായികതാരങ്ങളെ കടത്തിവെട്ടുന്ന മസിലുകളുമായാണ് താരത്തിന്റെ വരവ്.
തന്റെ പുതിയ ചിത്രം രശ്മി റോക്കറ്റിന്റെ ചിത്രീകരണ വേളയിൽ താപ്സി പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ആകർഷ് ഖുറാന ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഗ്രാമീണ മേഖലയിൽ നിന്നുള്ള പെണ്കുട്ടി കായിക ലോകത്തെത്തി തന്റേതായ ഇടം നേടുന്ന ചിത്രമാണ് രേഷ്മ റോക്കറ്റ് എന്ന ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.
അടുത്തിടെയായി താപ്സി ചെയ്യുന്ന ചിത്രങ്ങളെല്ലാം നായികാ പ്രാധാന്യമുള്ളവയാണ്