മലയാളം എനിക്ക് വളരെ ഇഷ്ടമാണ്. മലയാളചിത്രങ്ങള്‍ കാണാനും ഇഷ്ടമാണ്. എന്നാല്‍ മലയാളം നന്നായി അറിയില്ല എന്നതു തന്നെയാണു ചിത്രങ്ങള്‍ സ്വീകരിക്കുന്നതിനു തടസം.
ആദ്യം തമിഴിലും തെലുങ്കിലും പിന്നീടു ഹിന്ദിയിലും എത്തിയ ആളാണു ഞാന്‍. മാതൃഭാഷയായ ഹിന്ദിയില്‍ ചിത്രങ്ങള്‍ ചെയ്തപ്പോഴാണു ഭാഷ അറിഞ്ഞിരിക്കുക എന്നത് അഭിനയത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്ന ഘടകമാണെന്നു തിരിച്ചറിഞ്ഞത്.
ഹിന്ദിയിലെത്തിയതോടെ എന്റെ അഭിനയശൈലി തന്നെ മാറി. തമിഴും തെലുങ്കും കുറെയൊക്കെ അറിയാം. ചിത്രങ്ങള്‍ ചെയ്യുന്നുമുണ്ട്.
അഭിനേത്രി എന്ന നിലയില്‍ ഒരുചിത്രത്തോടു നൂറു ശതമാനം സത്യസന്ധത പുലര്‍ത്തണമെങ്കില്‍ ആ ഭാഷയില്‍ അത്യാവശ്യം പ്രാവീണ്യമെങ്കിലും വേണം. –താപ്സി പന്നു