സ്വന്തം പ്രയത്നം കൊണ്ടു ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് തപ്സി പന്നു. തെന്നിന്ത്യൻ സിനിമകളിൽ ഭാഗ്യമില്ലാത്ത നായികയെന്ന് പേര് ബോളിവുഡിൽ തപ്സി തിരുത്തിക്കുറിച്ചു.
സിനിമാ പാരമ്പര്യമില്ലാത്ത തപ്സിക്ക് ബോളിവുഡിന്റെ ഗ്ലാമറസ് ലോകത്തേക്ക് കടക്കുക എളുപ്പമായിരുന്നില്ല. സ്വജനപക്ഷപാതം കാരണം തനിക്ക് അവസരങ്ങൾ ലഭിക്കാത്തതിനെക്കുറിച്ചും ലഭിച്ച അവസരങ്ങൾ താരപുത്രിമാർ കൈക്കലാക്കുന്നതിനെക്കുറിച്ചും തപ്സി മുമ്പ് തുറന്നു സംസാരിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് തപ്സി നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാമിൽ വന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു താരം. ഞാൻ ഗർഭിണിയല്ല,
അതുകൊണ്ട് ഉടനെയൊന്നും വിവാഹമില്ലെന്നാണ് തപ്സി തമാശയോടെ നൽകിയ മറുപടി. ബോളിവുഡിൽ ഇപ്പോൾ കണ്ടുവരുന്ന ട്രെൻഡിനെ പരിഹസിച്ചതാണോ നടി എന്ന ചോദ്യം ഉയർന്നിട്ടുണ്ട്.
ആലിയ ഭട്ട്, സ്വര ഭാസ്കർ ഉൾപ്പെടെയുള്ള ചില നടിമാർ ഗർഭിണിയായശേഷമാണ് വിവാഹത്തിലേക്ക് കടന്നതെന്നാണ് ബി ടൗണിലെ സംസാരം. എന്നാൽ താരങ്ങൾ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് ആലിയ ഭട്ട് വിവാഹിതയായത്. പിന്നാലെ നടി അമ്മയുമായി. ലിവിംഗ് ടുഗെദറിൽ ആയിരുന്നു ആലിയയും രൺബീർ കപൂറും. പൊതുവേ വിദേശത്താണ് മിക്ക താരങ്ങളുടെയും വിവാഹം നടത്താറുള്ളത്.
എന്നാൽ സ്വന്തം വീട്ടിൽ വച്ച് തന്നെയാണ് ആലിയയുടെ വിവാഹചടങ്ങുകൾ നടത്തിയത്. നടി ഗർഭിണിയായത് കൊണ്ടാണ് വീട്ടിൽ വച്ചു വിവാഹം നടത്തിയെന്നാണ് ഗോസിപ്പുകൾ. സ്വര ഭാസ്കറും ഇത്തരത്തിൽ അമ്മയായശേഷമാണ് വിവാഹിതയായതെന്നാണ് പപ്പരാസികൾ പറയുന്നത്.
ബാഡ്മിന്റൺ കളിക്കാരനായ മതിയാസ് ബോയുമായി പ്രണയത്തിലാണ് തപ്സി. ഇദ്ദേഹത്തിന്റെ ഒരു ബാഡ്മിന്റൺ ഗെയിം കാണാനെത്തിയപ്പോഴാണ് മതിയാസിനെ തപ്സി കാണുന്നതും സൗഹൃദത്തിലാകുന്നതും.
ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്കെത്തി. പങ്കാളിയുൾപ്പെടെ തന്റെ ജീവിതത്തിലെ തെരഞ്ഞെടുപ്പുകളിൽ മാതാപിതാക്കൾ സംതൃപ്തരാണെന്ന് തപ്സി മുമ്പൊരിക്കൽ പറഞ്ഞിരുന്നു.