* വേദനസംഹാരികൾ പതിവായി കഴിക്കുന്നവർ ശാരീരികവും മാനസികവുമായ അവസ്ഥകൾ ഡോക്ടറുമായി പങ്കുവയ്ക്കണം. ആവശ്യമെങ്കിൽ ഡോക്ടർ മരുന്നുകളുടെ ഡോസിൽ മാറ്റം വരുത്തും. ഡോക്ടർ നിർദേശിക്കുന്ന കാലയളവിൽ നിശ്ചിത അളവിൽ മാത്രം വേദനസംഹാരികൾ ഉപയോഗിക്കുക. ഇതിൽ വീഴ്ച വരുത്തരുത്. ഡോക്ടർ ഒരിക്കൽ നല്കിയ കുറിപ്പടി ഉപയോഗിച്ച് ആവശ്യമുളളപ്പോഴെല്ലാം വേദനസംഹാരികൾ വാങ്ങി ഉപയോഗിക്കരുത്. സ്വയം ചികിത്സ പാടില്ലെന്നർഥം.
* ഗർഭിണികൾ ചികിത്സകെൻറ അനുവാദം കൂടാതെ വേദനസംഹാരികൾ കഴിക്കരുത്.
* ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ഡോസിൽ മാറ്റം വരുത്തരുത്.
* വേദനസംഹാരികളുടെ പാർശ്വഫലങ്ങളെക്കുറിച്ചു ചികിത്സകൻ രോഗിക്കു വ്യക്തമായ ധാരണ നല്കുക
* വിദഗ്ധ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വേദനസംഹാരികൾ നല്കരുത്. നിർദിഷ്ട അളവിൽ കൂടുതൽ നല്കരുത്.
* മയക്കുമരുന്നുകളോടു താത്പര്യം പുലർത്തുന്നവർ അതു കിാതെ വരുന്പോൾ ഇത്തരം വേദനസംഹാരികൾ അമിതമായ അളവിൽ കഴിക്കാറുണ്ട്.ഇതു വേദനസംഹാരികളുടെ ദുരുപയോഗത്തിന് ഇടയാക്കുന്നു. അംഗീകൃത ഡോക്ടറുടെ കുറിപ്പടി കൂടാതെ ഇത്തരം മരുന്നുകൾ വാങ്ങുന്നതും വില്ക്കുന്നതും നിയമവിരുദ്ധം. രോഗിക്കു നല്കുന്ന വേദനസംഹാരികൾ മറ്റാരും ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുക.
* നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ നിന്ന് ഇത്തരം മരുന്നുകൾ വാങ്ങി ഉപയോഗിക്കരുത്.
* വേദന കുറയ്ക്കാൻ മറ്റു മാർഗങ്ങളും തേടുക. ചൂടു വച്ചാൽ പോകാവുന്ന വേദനയ്ക്ക് വേദനസംഹാരി ആവശ്യമില്ലല്ലോ!