തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രാലയം ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡിന്റെ ശുപാർശ പ്രകാരം 80 ഇനം കോംബിനേഷൻ മരുന്നുകളുടെ ഉൽപ്പാദനം, വിൽപ്പന, വിതരണം, ഉപയോഗം എന്നിവ നിരോധിച്ച് ഉത്തരവായി.
സംസ്ഥാനത്തെ ചില്ലറ-മൊത്ത മരുന്നു വ്യാപാരസ്ഥാപനങ്ങൾ, ആശുപത്രി ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകളും ഇവയുടെ വിൽപ്പനയും വിതരണവും അടിയന്തരമായി നിർത്തിവച്ച്, കൈവശമുള്ള സ്റ്റോക്ക് തിരികെ വിതരണക്കാർക്ക് നൽകണമെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.